ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 538 കടന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകാരികൾക്ക് നേരെയുള്ള ഇറാൻ സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ തുടരുന്ന പശ്ചാത്തലത്തിൽ സൈനികാക്രമണം ഉൾപ്പെടെയുള്ള ശക്തമായ നീക്കങ്ങൾ തങ്ങളുടെ പരിഗണനയിലുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
രാജ്യത്തെ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരെ കഴിഞ്ഞ ഡിസംബർ 28 ന് ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോൾ രക്തരൂക്ഷിതമായ പ്രക്ഷോഭമായി മാറിയിരിക്കുന്നത്. 490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 538 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.
“ഇറാനിൽ അതിരുകൾ ലംഘിക്കപ്പെട്ടിരിക്കുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നത് അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെതിരെ വളരെ ശക്തമായ നടപടികൾ ആലോചനയിലുണ്ട്,” ട്രംപ് പറഞ്ഞു. ഇറാനിലെ ജനങ്ങളുടെ സംരക്ഷണത്തിനായി അമേരിക്കൻ പ്രസിഡന്റ് അടിയന്തരമായി ഇടപെടണമെന്ന് നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്‌ലവി ആവശ്യപ്പെട്ടു.
അതേസമയം അമേരിക്കയും ഇസ്രയേലും ചേർന്ന് രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക യാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ആരോപിച്ചു. പ്രക്ഷോഭകാരികളെ പിന്തുണച്ച് സൈനിക നീക്കം നടത്തിയാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
