ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരേ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമം അപലപനീയമാണെന്നും യുഡി എഫ് നടത്തുന്ന തരംതാണ രാഷ്ട്രീയമാണ് കേരളത്തില്‍ വര്‍ഗീയത പടര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നതാണെന്നും വര്‍ഗീയ ധ്രുവീകരണ മുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാ നാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന്‍ പറഞ്ഞു.

‘ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. ലീഗിന്റെ രാഷ്ട്രീയ മെന്നത് വര്‍ഗീയത പടര്‍ത്തുന്ന രാഷ്ട്രീയമാണ്. കാസര്‍കോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന്’. എന്‍എസ്എസ്- എസ്എന്‍ഡിപി സഹ കരണം സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും സാമുദായിക നേതാക്ക ളെല്ലാം നല്ല ബോധമുള്ളവരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി യുടെ കാറില്‍ കയറിയതില്‍ വിവാദം കാണേണ്ട. പ്രായമായ ഒരാള്‍ കാറില്‍ കയറുമ്പോള്‍ മുഖ്യമന്ത്രി ഇറക്കി വിടണം എന്നാണോയെന്നും മന്ത്രി സജി ചെറിയാന്‍ ചോദിച്ചു.
ഷാള്‍ പുതപ്പിച്ചെന്ന സതീശന്‍ പരാമര്‍ശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയാണോ ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമര്‍ശം കേരളം തള്ളിക്കളയണം. ആരും പറയാ ത്ത മതസ്പര്‍ദ്ധയാണ് വി ഡി സതീശന്‍ പറഞ്ഞത്. മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമ മാണ് സതീശന്‍ നടത്തിയത്. വി ഡി സതീശന്റേത് കയ്യടി നേടാനുള്ള മ്ലേച്ഛമായ, തരംതാണ പ്രസ്താവന യാണെന്നും വി ഡി സതീശന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.
ഒരു വശത്ത് ആര്‍എസ്എസും മറുവശത്ത് മുസ് ലിം ലീഗും വര്‍ഗീയത പടര്‍ത്തുന്നു. സമുദായ നേതാക്കള്‍ നല്ല ബോധമുള്ളവരാണ്. ഏത് സമയം എങ്ങനെ ഇടപെടണം എന്ന് ധാരണയുള്ളവരാണ് വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും എന്ന് മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
