ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാൻ: ഇറാനിൽ ആളിപ്പടർന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം നടത്തിയ സമാനതകളില്ലാത്ത ക്രൂരതയിൽ 16,500 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജനുവരി എട്ടിന് രാജ്യത്ത് ഇന്റർനെറ്റ് നിരോധിച്ചതിന് ശേഷമുള്ള രണ്ട് ദിവസങ്ങളിലാണ് കൂട്ടക്കൊല നടന്നത്. ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺഡേ ടൈംസ്’ ആണ് ഇറാനിയൻ ഡോക്ടർമാരുടെ ശൃംഖലയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണ്. ഗർഭിണികളും കുട്ടികളും സൈന്യത്തിന്റെ തോക്കിനിരയായി. ഇറാനിലേക്ക് രഹസ്യമായി കടത്തിയ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് ടെർമിനലുകൾ വഴിയാണ് ഈ വിവരങ്ങൾ പുറംലോകമറിഞ്ഞത്.
ഇറാനിയൻ സൈന്യത്തിലെ വിപ്ലവ സംരക്ഷണ സേനയും അർധ സൈനിക വിഭാഗമായ ബസീജ് ഫോഴ്സുമാണ് അടിച്ചമർത്തലിന് നേതൃത്വം നൽകിയത്. പരിക്കേറ്റവർക്ക് രക്തം നൽകാൻ പോലും സുരക്ഷാ സേന അനുവദിച്ചില്ല. ആശുപത്രി ജീവനക്കാർ സ്വന്തം രക്തം നൽകിയാണ് പലരുടെയും ജീവൻ നിലനിർത്തിയത്. ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നിരവധി പേർ മരിച്ചതായും റിപ്പോർട്ടിലുണ്ട്.
പ്രക്ഷോഭകരുടെ കണ്ണിന് നേരെയാണ് സൈന്യം ഉന്നം വെച്ചത്. പെല്ലെറ്റ് തറച്ച് ആയിരത്തോളം പേർക്ക് കാഴ്ച നഷ്ടമായതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. എന്നാൽ പൊലീസിനെ ഭയന്ന് ചികിത്സ തേടാത്തവരുടെ എണ്ണം ഇതിലും അധികമായിരിക്കും.
പ്രമുഖ കായികതാരങ്ങളും ഡോക്ടർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബോക്സർ അർഷിയ അഹ്മദ്പോർ (18), തായ്ക്വോൺഡോ താരങ്ങളായ അമീർ ഹൊസെയ്ൻ ഷെകാരി, അമീർ മൊഹമ്മദ് കറാമി, 16-കാരനായ അബ്ദൊൾഫസൽ ഹെയ്ദരി മൗസെലു, റേഡിയോളജിസ്റ്റ് മോന ഹൊസൈനി (54) തുടങ്ങിയവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തുടക്കത്തിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഭരണകൂടത്തെ പുറത്താക്കണമെന്ന ആവശ്യത്തിലേക്ക് വളർന്നിരിക്കുകയാണ്. ഇറാൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെ യുഎസിലും ജപ്പാനിലും വൻ പ്രതിഷേധ റാലികൾ നടന്നു. എന്നാൽ കൂട്ടക്കൊല നടത്തിയെന്ന ആരോപണം ഇറാൻ സർക്കാർ നിഷേധിച്ചു.
