Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്തിന് പരസ്പരം കലഹിക്കുന്നു, സഹവര്‍ത്തിത്വത്തോടെ കഴിയേണ്ടവരാണ് നമ്മള്‍; ബഹിരാകാശത്ത് നിന്ന് കാണുക ഒരേയൊരു ഇടം മാത്രം’: സുനിത വില്യംസ്


കോഴിക്കോട്: മനുഷ്യര്‍ എന്തിനാണ് കലഹിക്കുകയും പരസ്പരം എതിര്‍ക്കുകയും ചെയ്യുന്നതെന്ന് ലോക പ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ്. ഈ ഭൂമിയില്‍ സഹവ ര്‍ത്തിത്വത്തോടെ കഴിയേണ്ടവരാണ് നമ്മള്‍.

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ നമ്മളെല്ലാം താമസിക്കുന്ന ഒരിടം മാത്രമേ കാണുകയുള്ളൂ. അവിടെ രാജ്യങ്ങളുടെ അതിര്‍വരമ്പുകളില്ല. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. വേദിയിലെത്തിയ സുനിത വില്യംസിനെ കരഘോഷങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്. നാസയില്‍ നിന്ന് വിരമിച്ചതിന് ശേഷം ആദ്യമായാണ് സുനിതാ വില്യംസ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

‘യഥാര്‍ഥത്തില്‍ അവിടെ നിന്നുള്ള കാഴ്ച എന്റെ മനസില്‍ പതിഞ്ഞു കിടപ്പുണ്ട്. ബഹിരാകാശത്ത്് നിന്ന് നോക്കുമ്പോള്‍ നിങ്ങള്‍ രാജ്യങ്ങളെ കാണില്ല. മറിച്ച് നമ്മള്‍ എല്ലാവരും താമസിക്കുന്ന ഒരൊറ്റ ഇടമേ കാണൂ. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം. നമ്മള്‍ ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളവും ഒന്നാണ്.

നമ്മളെല്ലാവരും ഒരൊറ്റ ഗ്രഹത്തില്‍ ഒരുമിച്ചാണ് കഴിയുന്നത്. മനുഷ്യര്‍ എന്തിനാണ് കലഹിക്കുന്ന തെന്നും പരസ്പരം എതിര്‍ക്കുന്നതെന്നും ആലോചിക്കുമ്പോള്‍ പ്രയാസമാണ്. നമ്മള്‍ ഈ ഭൂമിയില്‍ സഹവര്‍ത്തിത്വത്തോടെ കഴിയേണ്ടവരാണ്’- സുനിത വില്യംസ് പറഞ്ഞു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും സംഘവും പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം നിലയത്തില്‍ കുടുങ്ങിയിരുന്നു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരിയെന്ന നിലയില്‍ സുനിത വില്യംസ് ഇക്കാലയളവില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

നിങ്ങള്‍ സുരക്ഷിതയായി ലാന്‍ഡ് ചെയ്യാന്‍ പ്രാര്‍ത്ഥിച്ചവരാണ് ഇവിടെയുള്ളവര്‍ എന്ന് നടന്‍ പ്രകാശ് രാജ് വേദിയില്‍ സംസാരിക്കവെ സുനിത വില്യംസിനോട് പറഞ്ഞു. പക്ഷെ, നേരെ ഇവിടെ തന്നെ വന്നിറങ്ങു മെന്ന് ഒട്ടും കരുതിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും സുനിത വില്യംസും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് കേരള സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, ഭാവന, സാഹിത്യകാരന്മാ രായ സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Read Previous

‘സ്വപ്‌ന സാക്ഷാത്കാരത്തിന് ബുദ്ധിയേക്കാള്‍ ആകാംഷയാണ് വേണ്ടത്’; വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ച് സുനിത വില്യംസ് മടങ്ങി

Read Next

അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’; കേളി സെമിനാർ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »