Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമയം വരട്ടെ; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂര്‍


ന്യൂഡല്‍ഹി: സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത സംബന്ധിച്ച് പറയാനുളളതെല്ലാം പാര്‍ട്ടി നേതൃത്വത്തോട് പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമയം വരട്ടെയെന്നും അപ്പോള്‍ പറയാമെന്നും തരൂര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതില്‍ എനിക്ക് സംശയമില്ല. പാര്‍ലമെന്റ് സമ്മേളനം ആണല്ലോ?’ തരൂര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. ദുബൈ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ തരൂര്‍ തയ്യാറായില്ല. തരൂരിന്റെ ദുബൈ യാത്ര സിപിഎമ്മില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു തരൂരിന്റെ മറുപടി.

ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് അവര്‍ ക്ഷണിച്ച സമയത്ത് താന്‍ ഇവിടെയില്ലായിരുന്നെന്നും തരൂര്‍ വ്യക്തമാക്കി. ‘അവര്‍ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിയാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.’ തരൂര്‍ പറഞ്ഞു.


Read Previous

ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകരുടെ കാത്തിരിപ്പിന് വിട; അർഹരായവർക്ക് നൂറ് മണിക്കൂറിനുള്ളിൽ സഹായമെത്തും’

Read Next

അനാവശ്യമായ ഗോസിപ്പുകള്‍ ചെയ്യരുത്; തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ ശ്രമം നടത്തിയിട്ടില്ല; എംഎ യൂസഫലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »