Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മതവെറിയന്മാരുടെ വെടിയുണ്ടകളാല്‍ അണഞ്ഞ വെളിച്ചം; മഹാത്മാവിനെ സ്‌മരിച്ച് രാജ്യം


മ്മുടെ ജീവിതത്തിലെ പ്രകാശം അസ്‌തമിച്ചിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്”, രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വിയോഗത്തെ കുറിച്ച് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആകാശ വാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോൾ പറഞ്ഞ പ്രശസ്‌തമായ വരികൾ ഇതായി രുന്നു.

ഇന്ന് (ജനുവരി 30) രാജ്യം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78ാം രക്തസാക്ഷി ദിനം ആചരിക്കുന്നു. സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രവാചകനായിരുന്ന മഹാത്മാവ് മതഭ്രാന്തിൻ്റെ വെടിയു ണ്ടകളാല്‍ കൊല്ലപ്പെടുകയായിരുന്നു.

1948 ജനുവരി 30-ന് ഡൽഹിയിൽ കടുത്ത തണുപ്പുള്ള ഒരു ദിവസം. വിഭജനത്തെത്തുടർന്നുണ്ടായ വർഗീയ ലഹളകൾ ശമിപ്പിക്കാൻ ഉപവാസം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ഗാന്ധിജി. വൈകുന്നേരം ബിർള ഹൗസിലെ പുൽത്തകിടിയിൽ നടക്കാറുള്ള പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം തയാറെടുത്തു.

പ്രാർത്ഥനയ്ക്ക് എത്താൻ അല്‌പം വൈകിയതിനാൽ തൻ്റെ സഹായികളായ മനു ഗാന്ധിയുടെയും ആഭ ഗാന്ധിയുടെയും തോളിൽ കൈപിടിച്ച് വേഗത്തിലാണ് അദ്ദേഹം പ്രാർത്ഥനാ വേദിയിലേക്ക് നടന്നത്. വൈകുന്നേരം 5:17-ഓടെ പ്രാർത്ഥനാ വേദിയിലേക്കുള്ള പടവുകൾ കയറുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്നും തീവ്ര ഹിന്ദുത്വവാദിയായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ മുന്നോട്ടുവന്നു.

ഗാന്ധിജിയെ വന്ദിക്കുന്ന ഭാവത്തിൽ കുനിഞ്ഞ ഗോഡ്‌സെ, മനു ഗാന്ധിയെ തള്ളിമാറ്റുകയും തൻ്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന ബെറെറ്റ പിസ്റ്റൾ ഉപയോഗിച്ച് ഗാന്ധിജിക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്‌തു. നെഞ്ചിലും വയറിലുമായി വെടിയേറ്റ ഗാന്ധിജി പതുക്കെ നിലംപതിച്ചു. കൈകൾ കൂപ്പി അദ്ദേഹം “ഹേ റാം, ഹേ റാം” എന്ന് ഉച്ചരിച്ചായിരുന്നു ഈ ലോകത്തോട് വിടപറഞ്ഞത്.

ഗാന്ധിയുടെ കൊലപാതകം ലോകത്താകെ വലിയ ഞെട്ടലുണ്ടാക്കി. രാത്രി 6 മണിക്ക് ആകാശവാണിയിലൂടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വികാരാധീനനായി രാഷ്ട്രത്തെ ഈ വാർത്ത അറിയിച്ചു. “നമ്മുടെ ജീവിതത്തിലെ വെളിച്ചം അണഞ്ഞിരിക്കുന്നു” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ലോകം മുഴുവൻ അലയടിച്ചു.

ജനുവരി 31-ന് ദില്ലിയിലെ യമുനാ നദിക്കരയിലുള്ള രാജ്ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങൾ നടന്ന ബിർള ഹൗസ് ഇന്ന് ഗാന്ധി സ്‌മൃതി എന്ന പേരിൽ ഒരു സ്‌മാരകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം അവസാനമായി നടന്ന പാതയും വീണ സ്ഥലവും അവിടെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ ഘാതകൻ

മഹാത്മാഗാന്ധിയുടെ ഘാതകൻ എന്ന നിലയിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട വ്യക്തിയാണ് നാഥുറാം വിനായക് ഗോഡ്‌സെ. 1910 മെയ് 19-ന് മഹാരാഷ്ട്രയിലെ പൂന്നൈ ജില്ലയിലുള്ള ബാരാ മതിയിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. സ്‌കൂൾ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ തയ്യൽ ജോലിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞു.

ചെറുപ്പത്തിലേ രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്), ഹിന്ദു മഹാസഭ എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. വിനായക് ദാമോദർ സവർക്കറുടെ പ്രത്യയശാസ്ത്രങ്ങൾ വിനായക് ഗോഡ്‌സെയെ വളരെയധികം സ്വാധീനിച്ചിരുന്നു.

ഗാന്ധിവധം വിചാരണയും വധശിക്ഷയും

ഇന്ത്യയുടെ വിഭജനത്തിനും വിഭജനകാലത്തെ മുസ്ലീം പ്രീണന നയങ്ങൾക്കും ഉത്തരവാദി ഗാന്ധിജി യാണെന്ന് വിനായക് ഗോഡ്‌സെ വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അയാൾ വാദിച്ചു.

ഗാന്ധിവധത്തിനു ശേഷം ചെങ്കോട്ടയിൽ ഗോഡ്‌സെ വിചാരണ നേരിട്ടു. തൻ്റെ പ്രവർത്തിയിൽ ഒരു അംശം പോലും കുറ്റബോധമില്ലാതെ വിചാരണയിൽ ഗോഡ്‌സെ ഗാന്ധിയെ കൊന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ഏറ്റുപറഞ്ഞു. 1949 നവംബർ 8-ന് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 1949 നവംബർ 15-ന് ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ വെച്ച് ഗോഡ്‌സെയെയും കൂട്ടുപ്രതിയായ നാരായൺ ആപ്‌തെയെയും തൂക്കിലേറ്റി.

ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗോഡ്‌സെയുടെ നിലപാടുകൾ വലിയ വിവാദങ്ങൾക്ക് കാരണമാകാ റുണ്ട്. ചിലർ രാജ്യസ്നേഹിയായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ, ഭൂരിഭാഗം ആളുകളും രാഷ്ട്രപി താവിനെ ഇല്ലാതാക്കിയ രാജ്യദ്രോഹിയായി കണക്കാക്കുന്നു.

78ാം രക്തസാക്ഷി ദിനം

78ാം രക്തസാക്ഷി ദിനമായ ഇന്ന് രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്‌പചക്രം സമർ പ്പിക്കും. തുടർന്ന് സർവമത പ്രാർഥനയും നടക്കും. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി പരിപാടികൾ നടക്കും. ഗാന്ധിജി രാജ്യത്തിന് സമർപ്പിച്ചിട്ടുള്ള സംഭാവന കളിൽ പ്രധാനമായ ഒന്നാണ് ക്വിറ്റ് ഇന്ത്യാ സമരം. ഇന്ത്യയിൽ നിലയിലുറപ്പിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെ തിരായ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഏറ്റവും വലിയ ഏടായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം.

സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യത്തിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്ത മായ ഉറപ്പ് ലഭിക്കാനായി മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്. മഹാത്മാഗാന്ധിക്കൊപ്പം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബ്‌ദുൾകലാം ആസാദ്, അരുണാ ആസിഫ് അലി തുടങ്ങിയവരടക്കം ആയിരക്കണക്കിന് സമരഭടന്‍മാര്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്‍റെ ഭാഗമായിരുന്നു.

ഗാന്ധിജിയുടെ ഉദ്ധരണികള്‍

എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം
എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ്. അവയുടെ സമീപനങ്ങൾ മാത്രം വ്യത്യസ്‌തമാണ്.
ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും, എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷകം മാത്രം.
ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചായിരിക്കും നമ്മുടെ ഭാവി.
സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
ഒരു ശിശുവിന്‍റെ ശരീരത്തിലും, മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.


Read Previous

ആറുവയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി,​ പ്രതികൾ 13,​14,​15 വയസുള്ള കുട്ടികൾ

Read Next

പരിശോധനയ്‌ക്കെത്തി, ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തു; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »