Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാനെയും ചൈനയെയും ‘തള്ളി’ യുഎസ്, മുഴുവന്‍ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗം; ഭൂപടത്തില്‍ ചര്‍ച്ച


ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കുടെ ഔദ്യോഗിക പ്രതികര ണത്തിലെ ഇന്ത്യന്‍ ഭൂപടം ചര്‍ച്ചയാകുന്നു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കുവച്ച പോസ്റ്റില്‍ ഉള്‍പ്പെട്ട ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീര്‍, ചൈന അവകാശ വാദം ഉന്നയിക്കുന്ന അക്‌സായ് ചിന്‍ എന്നിവയും ഉള്‍പ്പെടുന്നു. യുഎസ് സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ യുഎസ് പങ്കുവയ്ക്കാറുള്ള ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്. ഈ രീതി പാടെ മാറ്റുന്ന നിലയിലാണ് ഇപ്പോഴത്തെ നടപടി. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ മുന്‍ നിലപാടില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് പുതിയ ചിത്രം സൂചിപ്പിക്കുന്നത് എന്ന നിലയിലാണ് ചര്‍ച്ചകള്‍.

യുഎസ് നടപടി ആകസ്മികം ആണെങ്കിലും അല്ലെങ്കിലും യുഎസ് നേതൃത്വം ഇന്ത്യയുടെ ഭൂപടവുമായി പൊരുത്തപ്പെടുന്നു എന്ന ശക്തമായ നയതന്ത്ര സൂചനയാണ് ഇത് പാകിസ്ഥാന് നല്‍കുന്നതെന്ന നിലയിലും വ്യാഖ്യാനിക്കപ്പെടുന്നു. വിഷയത്തെ സജീവ ചര്‍ച്ചയിലേക്ക് എത്തിക്കുകയാണ് ഭൗമരാഷ്ട്രീയ, പ്രതിരോധ രംഗത്തെ നിരീക്ഷകരുടെ പ്രതികരണങ്ങള്‍. യുഎസ് നീക്കത്തെ പ്രശംസിച്ചും ഇവര്‍ രംഗത്തെത്തി. വൈറ്റ് ഹൗസിന്റെ പ്രീതി നേടുന്നതിനായി ട്രംപിനെ നിരന്തരം പ്രശംസിച്ച പാക് ഭരണാധികാരികളുടെ പ്രതികരങ്ങള്‍ ഉള്‍പ്പെടെയാണ് ഇവര്‍ പരാമര്‍ശിക്കുന്നത്.


Read Previous

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

Read Next

ഒബാമ ദമ്പതികളെ കുരങ്ങന്‍മാരാക്കി ട്രംപിന്റെ വംശീയ അധിക്ഷേപം, വ്യാപക പ്രതിഷേധം; മാപ്പ് പറയില്ലെന്ന് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »