Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ നേതാക്കള്‍ക്ക് പങ്കില്ല; ഉപയോഗിച്ചത് കര്‍ണാടക രാഷ്ട്രീയ ബന്ധമെന്ന് പോറ്റി


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃ ഷ്ണന്‍ പോറ്റി.കൂടിക്കാഴ്ചയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കര്‍ണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് പോറ്റിയുടെ മൊഴി.

സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം തുടര്‍നടപടി സ്വീകരിക്കാനാണ് എസ്ഐടിയുടെ നീക്കം.

നിലവില്‍ ജാമ്യത്തില്‍ തുടരുന്ന പോറ്റിയെ ഇന്നലെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇതേ സമയത്ത് തന്നെയായിരുന്നു യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തത്.

പോറ്റിയും അടൂര്‍ പ്രകാശും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നതില്‍ എസ്ഐടി വിശദമായ അന്വേഷണം നടത്തും. ഇടപാടുകള്‍ കണ്ടെത്തിയാല്‍ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. പോറ്റി യുമായി സൗഹൃദമുണ്ടായിരുന്നെന്നും എന്നാല്‍ സാമ്പത്തിക ഇടപാടുകളില്ലെന്നുമാണ് അടൂര്‍ പ്രകാശ് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ആറ്റിങ്ങലിലുള്ള എംപി ഓഫീസില്‍ പോറ്റി വന്നിട്ടുണ്ടെന്നും അദേഹവുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും അടൂര്‍ പ്രകാശ് നല്‍കിയ മൊഴിയിലുണ്ട്.

പോറ്റിയുമായുള്ള പരിചയം തുടങ്ങുന്നത് വോട്ടര്‍ എന്ന നിലയിലാണ്. ഉപഹാരമായി പോറ്റി നല്‍കിയത് ഈന്തപ്പഴം മാത്രമാണ്. സഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാന്‍ പോറ്റി എത്തിയപ്പോഴാണ് ഇത് നല്‍കിയത്. പോറ്റിക്കൊപ്പം അന്ന് എടുത്ത ചിത്രമാണ് പുറത്തുവന്നതെന്നും അദേഹം മൊഴി നല്‍കി യിരുന്നു. ഡല്‍ഹിയില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് താന്‍ പോറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയത്.

കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും പരിചയമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞതായാണ് വിവരം. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിക്ക് അവസരം ഒരുക്കിയത് താനല്ലെന്ന് അടൂര്‍ പ്രകാശ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതേ കാര്യമാണ് അദേഹം ഇന്നലെ എസ്ഐടിയോടും പറഞ്ഞത്.

രണ്ടര മണിക്കൂറാണ് പൊലീസ് ആസ്ഥാനത്ത് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങളടക്കം മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്.


Read Previous

വിമാനയാത്രക്കിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

Read Next

കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »