Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതു തന്നെ, അന്നത്തെ കലക്ടറുടെ പങ്കില്‍ സംശയം; നിലപാടില്‍ മാറ്റമില്ലെന്ന് സുനില്‍കുമാര്‍


തൃശൂര്‍: തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതുതന്നെയെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍കുമാര്‍. തന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിനു സമര്‍പ്പിച്ചി രുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ അറിഞ്ഞത്. അന്നത്തെ കലക്ടര്‍ കൃഷ്ണതേജയുടെ പങ്കില്‍ ഇപ്പോഴും സംശയമുണ്ട്. പൂരം നടത്തിപ്പിന്റെ യഥാര്‍ഥ ചുമതല കലക്ടര്‍ക്കാണെന്നെരിക്കേ അദ്ദേഹത്തിന്റെ പങ്കിനെകുറിച്ച് അന്വേഷണം ഉണ്ടായില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. എഡിജിപി അജിത്കുമാറിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. ആര്‍എസ്എസ് നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസമെന്നും സുനില്‍കുമാര്‍ ആരോപിച്ചു.

പൂരം അലങ്കോലമായത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമുണ്ടായി. കലക്ടര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും അനങ്ങിയില്ല എന്നത് ദുരൂഹമാണ്. അദ്ദേഹം തെരഞ്ഞെടുപ്പിനുശേഷം ബിജെപി ഉപമുഖ്യമന്ത്രിയുടെ പിഎ ആയി സ്ഥലം വിടുകയായിരുന്നുവെന്നും സുനില്‍കുമാര്‍ ആരോപിച്ചു.


Read Previous

അയ്യപ്പസംഗമം: പോറ്റിയെ കേറ്റാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഷമം, സഭയില്‍ പറഞ്ഞത് രേഖകള്‍ വച്ചെന്ന് വാസവന്‍

Read Next

ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?’; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »