ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
രാത്രിയിലും പുലർച്ചെയും തണുപ്പ്, പകൽ ചുട്ടുപൊള്ളുന്ന ചൂട്. കാലാവസ്ഥ മാറ്റത്തിൽ ജില്ലയിൽ പനിബാധിതരും ഏറുകയാണ്. ചെറുചൂടോടെയാണ് തുടക്കം.

പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂട്ടിയാൽ ഇനിയും ഉയരും.
കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗവിദഗ്ദ്ധർ പറയുന്നു. കൊതുക് ശല്യം വർദ്ധിച്ചതോടെ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനിൽക്കുന്നു. ഇപ്പോൾ പകൽ താപനില 30 – 35 ഡിഗ്രി സെൽഷ്യസ് ആണ്. ഈ സാഹചര്യത്തിൽ ദീർഘനേരം വെയിലേൽക്കുന്നത് ഒഴിവാക്കണം.
