Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദിയെ ഭീഷണിപ്പെടുത്തി, ഷഹബാസ് ഷെറീഫ് നന്ദി പറഞ്ഞു: ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയത് എന്റെ ‘നികുതി ഭീഷണി’; 11 വിമാനങ്ങൾ വെടിവച്ചിട്ടൂ; അവകാശവാദങ്ങളുമായി ഡൊണാൾഡ് ട്രംപ്


വാഷിങ്ടണ്‍: ഇന്ത്യ – പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറി യിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍. 200 ശതമാനം തീരുവ ചുമത്തുമെന്ന് താന്‍ താക്കീത് നല്‍കിയെന്നും പീസ് ഓഫ് ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ സംസാരിക്കവെ ട്രംപ് പ്രതികരിച്ചു.

ഇന്ത്യ പാക് സംഘര്‍ഷത്തില്‍ 11 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ട്രംപ് അവകാശപ്പെട്ടു. വിലയേറിയ വിമാനങ്ങള്‍ ആണ് വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതെന്ന് ട്രംപ് പറയുന്നത്. യുദ്ധം ചെയ്യാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിച്ചു. എന്നാല്‍, പണത്തി ന്റെ കാര്യമെത്തിയപ്പോള്‍, വലിയൊരു തുക നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ നിലപാട് എടുത്തെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ- പാക് നേതാക്കളുമായി സംഘര്‍ഷ സമയത്ത് ഫോണില്‍ സംസാരിച്ചു. ഇരുവരെയും എനിക്ക് നന്നായി അറിയാം. മോദിയെ വിളിച്ച് സംഘര്‍ഷത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വ്യാപാരക്കരാറിന് തയ്യാറാകില്ലെന്ന് അറിയിച്ചു. അതോടെ പ്രശ്‌നത്തിന് പരിഹാരമായി. തന്റെ ഇടപെടലിന് പാക് പ്രധാന മന്ത്രി ഷഹബാസ് ഷെറീഫ് വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അധികരിച്ച നിര്‍ണായക ഘട്ടത്തില്‍ ഇടപെട്ടെന്നും രണ്ടരക്കോടി ജീവന്‍ രക്ഷിച്ചു എന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു.


Read Previous

ട്രംപിന്റെ സാമ്പത്തിക ആയുധത്തിന് തിരിച്ചടി; വിദേശ രാജ്യങ്ങൾക്കുമേൽ നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീം കോടതി

Read Next

യുവതീപ്രവേശനത്തെ എതിർത്തതിന് സര്‍ക്കാര്‍ പകവീട്ടി; “മന്ത്രിമാർക്കും പോറ്റിയുമായി ബന്ധമുണ്ട്”; അന്വേഷണ സംഘം വിവരങ്ങൾ ഒളിപ്പിച്ചെന്ന് കണ്ഠരര് രാജീവര് സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »