ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ‘ദ കേരള സ്റ്റോറി’ എന്ന സിനിമ സൃഷ്ടിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ അതിന്റെ രണ്ടാം ഭാഗവും (The Kerala Story 2: Goes Beyond) വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ സിനിമയുടെ റിലീസിന് മുമ്പേ തന്നെ അതിന്റെ അണിയറപ്രവർത്തകർ സ്വയം പരിഹാസ്യരാകുന്ന കാഴ്ചയാണ് ഡൽഹിയിലെ പ്രൊമോഷൻ വേദികളിൽ കണ്ടത്.

സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോൾ അതിൽ ‘ലവ് ജിഹാദ്’ ഇരകളാണെന്ന് കാട്ടി അണിയറ പ്രവർത്തകർ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത് 37 പെൺകുട്ടികളെയാണ്. എന്നാൽ, കേരളത്തി ന്റെ പേരിൽ നിർമ്മിച്ച സിനിമയിലെ ഈ ‘ഇരകളിൽ’ ഒരാൾ പോലും മലയാളിയല്ല എന്ന സത്യം പുറത്തുവന്നതോടെ സംവിധായകൻ സുദീപ്തോ സെന്നും നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായും പ്രതിരോധത്തിലായി. എല്ലാവരും ഉത്തരേന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഇത് ‘പാൻ-ഇന്ത്യൻ’ സിനിമയാണെന്ന വിചിത്രമായ വാദമാണ് അവർ ഉയർത്തിയത്. കേരളത്തിന്റെ പേര് ഉപയോഗിച്ച് വിപണനസാധ്യത തേടുകയും എന്നാൽ കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ഐക്യം എന്നീ മേഖലകളിൽ ഇന്ത്യക്ക് തന്നെ മാതൃകയായ കേരളത്തെ എപ്പോഴും ഒരു ‘പ്രശ്നബാധിത പ്രദേശം’ ആയി ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഈ സിനിമയ്ക്ക് പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബീഫ് വിവാദം: സിനിമയുടെ ട്രെയിലറിൽ ഒരു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് മതപരിവർത്തനത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നു. കേരളത്തിലെ ഭക്ഷണസംസ്കാരത്തെയും സാമൂഹികാന്തരീക്ഷത്തെയും തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണിതെന്ന് വ്യാപകമായി വിമർശിക്കപ്പെടുന്നു.
ആദ്യ ഭാഗത്തിൽ 32,000 പെൺകുട്ടികൾ ഐസിസിൽ ചേർന്നു എന്ന് അവകാശപ്പെട്ടവർക്ക് പിന്നീട് കോടതിയിൽ അത് വെറും 3 പേരാണെന്ന് തിരുത്തി പറയേണ്ടി വന്നു. രണ്ടാം ഭാഗത്തിലും സമാനമായ അതിശയോക്തി കലർന്ന നുണകൾ ആവർത്തിക്കപ്പെടുമെന്ന ആശങ്ക ശക്തമാണ്. സിനിമയുടെ കലാമൂല്യത്തേക്കാൾ ഉപരിയായി, ഒരു പ്രത്യേക രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന സിനിമ കൾക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിക്കുന്ന പുതിയ പ്രവണത ഇന്ന് വ്യപകമാണല്ലോ “കേരളത്തെ എത്രത്തോളം മോശമായി ചിത്രീകരിക്കുന്നുവോ, അത്രത്തോളം അവാർഡ് സാധ്യത കൂടുന്നു” എന്ന പരിഹാസം സോഷ്യൽ മീഡിയയിൽ ഇതിനോടകം ഉയർന്നു കഴിഞ്ഞു.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്ന ഈ വേളയിൽ തന്നെ, ‘കേരളം’ എന്ന പേരിനെ ലോകത്തിന് മുന്നിൽ വികലമായി ചിത്രീകരിക്കുന്ന സിനിമകൾ വരുന്നത് വൈരുദ്ധ്യമാണ്. കേരളം എന്നത് മതസൗഹാർദ്ദത്തിന്റെ നാടാണെന്നും, ഇത്തരം സിനിമകൾ ഉയർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ലെന്നും മലയാളികൾ ഒറ്റക്കെട്ടായി വിളിച്ചുപറയേണ്ട സമയമാണിത്. യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ച് ഒരു ജനതയെയും അവരുടെ നാടിനെയും അപമാനിക്കുന്ന ഇത്തരം ‘സ്റ്റോറികൾ’ വെറും സിനിമാക്കാഴ്ചകളല്ല, മറിച്ച് അവ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ആയുധങ്ങളാണ്.
