Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫലിതം ആസ്വദിക്കുന്ന മുഖ്യമന്ത്രി; എനിക്കെതിരെ 251 കേസുകൾ എടുത്തതും അദ്ദേഹം തന്നെ!


കൊച്ചി: ഫലിതം കേട്ടാല്‍ ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയന്‍ എന്നതാണ് തന്റെ അനുഭവമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. എന്നാല്‍ അധികം പേരും അദ്ദേഹത്തോട് ഫലിതം പറയാറില്ല എന്നതാണ് വസ്തുതയെന്നും രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാല്‍ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. അപ്പോള്‍ ഒരു ചോദ്യം വരാം എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്ന്. അതിന്റെ ഉത്തരം മോഹന്‍ലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില്‍ ഉണ്ട്. അദ്ദേഹം പാര്‍ട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ്’- കെഎസ് രാധാകൃഷ്ണന്‍ ഫെയ്‌സുബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഫലിതപ്രിയനായ പിണറായി വിജയന്‍; പക്ഷെ, എന്നും പാര്‍ട്ടിക്ക് വിധേയന്‍

ഫലിതം കേട്ടാല്‍ ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയന്‍ എന്നതാണ് എന്റെ അനുഭവം. 2016 ഒക്ടോബര്‍ ആറിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രത്തിന്റെ വേദിയില്‍ ഒരു ഫലിതം ആസ്വദിച്ചു ചിരിക്കുന്ന മുഖ്യമന്ത്രിയാണ് ചിത്രത്തില്‍. അധികം പേരും അദ്ദേഹത്തോട് ഫലിതം പറയാറില്ല എന്നതാണ് വസ്തുത.

തെറ്റിദ്ധരിക്കേണ്ട ഒരു സഹായത്തിനും ഞാന്‍ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്റെ പെന്‍ഷന്‍ ആനുകൂല്യത്തിനു വേണ്ടി ഇന്നും അദ്ദേഹത്തിന്റെ സര്‍ക്കാരുമായി കേസ് നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ശബരിമല ആചാര സംരക്ഷണ ത്തിന്റെ പേരില്‍ 251 ക്രിമനല്‍ കേസില്‍ എന്നെ പ്രതിയാക്കിയതും അദ്ദേഹം തന്നെയാണ്. 2008 ഡിസംബറില്‍ ഞാന്‍ സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയതില്‍ എന്റെ സുഹൃത്തുക്കളായ എം എ ബേബിയും ഡോക്ടര്‍ തോമസ് ഐസക്കും ക്ഷുഭിത രായിരുന്നു. അവര്‍ മൂലം തുടങ്ങിയ നിയമവ്യവഹാരം ഇന്നും തുടരുന്നു.

എന്നാല്‍ പി എസ് സി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹവുമായുള്ള എന്റെ ബന്ധം വളരെ ഹൃദ്യ മായിരുന്നു. എനിക്ക് ശേഷം ചെയര്‍മാനായി വന്ന മാന്യവ്യക്തിയെ മുഖ്യമന്ത്രി പിണറായിക്ക് നേരില്‍ പരിചയപ്പെടുത്തി കൊടുത്തതും ഞാന്‍ ആയിരുന്നു. അക്കാര്യത്തില്‍ എന്റെ അഭിപ്രായം അദ്ദേഹം തേടിയിരുന്നു. നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാല്‍ അത് അംഗീക രിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല.

അപ്പോള്‍ ഒരു ചോദ്യം വരാം എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്ന്. അതി ന്റെ ഉത്തരം മോഹന്‍ലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില്‍ ഉണ്ട്. അദ്ദേഹം പാര്‍ട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ്.

Chief Minister who enjoys humor; he is the one who filed 251 cases against me!


Read Previous

പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എംബസി.

Read Next

ഇതാണ് റിയല്‍ കേരളം, മതങ്ങൾക്കപ്പുറം മനുഷ്യർ; ക്ഷേത്രമുറ്റത്ത് നോമ്പുതുറ, പൊങ്കാലയ്ക്ക് പള്ളികൾ തുറന്നിടാൻ ആഹ്വാനം. വിശ്വാസങ്ങൾക്കിടയിലെ സ്നേഹപ്പാലം; കാസർകോടും തിരുവനന്തപുരവും നൽകുന്ന സൗഹാർദ്ദ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »