ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇറാനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ മകന്‍ മുജ്‌തബ ഖമേനി അധികാരത്തിലേക്ക്. നിലവില്‍ ഇറാന്‍റെ ആക്രമണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആക്രമണം കൂടുതല്‍ കടുക്കാനാണ് സാധ്യത. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍. വധം വലിയ കുറ്റകൃത്യമാണെന്ന് ഇറാന്‍ പ്രസിഡന്‍റ് മസദ് പെസെഷ്‌കിയാന്‍. ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

അമേരിക്കന്‍ സയണിസ്റ്റ് അടിച്ചമര്‍ത്തലുകളെ വേറോടെ പിഴുതെറിയുമെന്നും പ്രസിഡന്‍റ് പറഞ്ഞു. മാത്രമല്ല ഏറ്റവും വലിയ സായുധ സേന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ ഒരുങ്ങുകയാണെന്നും വൈകാതെ തന്നെ സൈനിക നടപടി ആരംഭിക്കുമെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍- ഇസ്രയേല്‍ പോരാട്ടത്തിനിടെ ഇന്ന് രാവിലെയാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഓഫിസില്‍ ജോലിയില്‍ തുടരവേയാണ് ഇസ്രയേല്‍ ആക്രമണം. സംഭവത്തിന് പിന്നാലെ ഇന്ന് ഇറാനില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാൻ നേതാവ് കൊല്ലപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാനിൽ നിന്നുള്ള സ്ഥിരീകരണം.
86 കാരനായ ഖമേനി 1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവായിരുന്നു.’ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടുവെന്ന്’ ട്രംപ് പറഞ്ഞു. ഇറാന്‍ ജനതയ്‌ക്ക് മാത്രമല്ല അമേരിക്കയ്‌ക്കും ഇതിലൂടെ നീതി ലഭിച്ചെന്ന് ട്രംപ്. ഇന്‍റലിജന്‍സ്, അത്യാധുനിക ട്രാക്കിങ് സിസ്റ്റങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷപ്പെടാന്‍ ഖമേനിക്ക് സാധിച്ചില്ല. ഇറാനിയന്‍ ജനതയ്‌ക്ക് അവരുടെ രാജ്യം തിരിച്ച് പിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും ട്രംപ് പറഞ്ഞു. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്‍റെ മകളും പേരക്കുട്ടിയും ഒപ്പം ഇറാന്‍ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടു. അതേസമയം ഇറാനില്‍ വന്‍ നാശനഷ്‌ടങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കറാച്ചിയിലെ പാക് യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. കോണ്‍സുലേറ്റിന് അകത്ത് കയറി തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവയ്‌പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അതിനി ടെ യുഎഇ പ്രസിഡന്‍റും സൗദി കിരീടാവകാശിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആക്രമണങ്ങളില്‍ അപലപിച്ച് നേതാക്കള്‍. യുഎഇയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗദി. രാജ്യ സുരക്ഷയ്‌ക്കായി ഏത് നടപടിയും സ്വീകരിക്കാന്‍ തയ്യാറെന്ന് സൗദി.
ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങള്‍ക്കുമായി NRI(K) മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ഇന്ന് രാവിലെ 11.30 മണി വരെ ആകെ ലഭിച്ചത് 381 കോളുകള്‍. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നോർക്ക ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടരും. വിദേശത്ത് നിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്‌ഡെസ്‌കില്‍ ബന്ധപ്പെട്ടു. വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ഗൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായി. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കില്‍ ബന്ധപ്പെട്ട പ്രവാസി കേരളീയർ സുരക്ഷിതരാണ്. എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും തുടർച്ചയായ ആക്രമണങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നതായും പ്രവാസികള്‍ സൂചിപ്പിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ ലഭ്യമാകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസി കേരളീയര്‍ക്ക് കൈമാറുകയും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഹെൽപ് ഡെസ്‌ക്കിന്‍റെ പ്രധാന ലക്ഷ്യം. ലഭിച്ച കോളുകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്‌ത തുടർനടപടികൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് വകുപ്പ് സെക്രട്ടറി ടിവി അനുപമ, ചീഫ് എ്ക്‌സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനും ഏകോപനത്തിനുമായി കേരള സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.
കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ് ഡെസ്‌ക്കിന്‍റെ +91-8802012345 (അന്താരാഷ്ട്ര മിസ്‌ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
West Asia, volatile due to riots, Mujtaba Khamenei to lead Iran; Attack on Pakistan’s US Consulate, UAE President and Saudi Crown Prince hold discussions, 381 calls received at Norka Help Desk; Missile attack in Tel Aviv. 27 people killed.
