Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസ മണ്ണിൽ നാടിന്റെ തനിമ; റിയാദിൽ വയനാട്ടുകാരുടെ വിപുലമായ ഇഫ്താർ ഒത്തുചേരൽ.


റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വയനാട്ടുകാർക്കായി രൂപം കൊണ്ട പ്രവാസി കൂട്ടായ്മ, ‘വയനാടൻ പ്രവാസി അസോസിയേഷൻ റിയാദ്’ സംഘടിപ്പിച്ച പ്രഥമ ഇഫ്താർ സംഗമം പ്രവാസി ലോകത്ത് ശ്രദ്ധേയമായി. റിയാദിലെ സുലൈ ഓയാസിസ് ഇസ്ത്രയിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിലധികം ആളുകളാണ് കുടുംബസമേതം ഒത്തുചേർന്നത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ എഴുനൂറോളം അംഗങ്ങളെ ഉൾപ്പെടുത്തി റിയാദിലെ പ്രവാസി സംഘടനകൾക്കിടയിൽ സജീവ സാന്നിധ്യമായി മാറാൻ വയനാടൻ കൂട്ടായ്മയ്ക്ക് സാധിച്ചു. നാടിന്റെ തനിമയും ഒത്തൊരുമയും പ്രവാസ മണ്ണിലും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. പ്രസിഡന്റ് കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക യോഗത്തിൽ റിയാദിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രമുഖ നേതാക്കളും പങ്കെടുത്ത് റമദാൻ ആശംസകൾ നേർന്നു.

പ്രോഗ്രാം കോർഡിനേറ്റർമാരായ നിഖിൽ, നിജാസ് എന്നിവരുടെ ഏകോപനത്തിലും വൈസ് പ്രസിഡന്റ് ബിനു കുടക്കച്ചിറ, സെക്രട്ടറി വർഗീസ് പൂക്കോള, ജോയിന്റ് സെക്രട്ടറി സുരേഷ്ബാബു കുഴിത്തട ത്തിൽ, ട്രഷറർ ഷിനോജ് ഉപ്പുവീട്ടിൽ,എൽദോ കേണിച്ചിറ എന്നിവരുടെ നേതൃത്വത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.എക്സിക്യൂട്ടീവ് അംഗങ്ങളായ ഇർഷാദ് വെള്ളമുണ്ട, ജിതേഷ് മുണ്ടേരി, നവാസ് കൽപ്പറ്റ, ഹാരിസ് ബത്തേരി, സലാം കുപ്പാടി, അർജുൻ, ഷർനാദ്, സക്കീർ, മുസ്തഫ കുന്നംപറ്റ, റജീദ് മേപ്പാടി, ജമാൽ,സലീം,മുത്തലിബ് തുടങ്ങിയവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വയനാട്ടുകാരായ പ്രവാസികൾക്കായി കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കു മെന്ന് അസോസിയേഷൻ രക്ഷധികാരി അലി പാറയിൽ അറിയിച്ചു.


Read Previous

ഇറാന്‍ നേതൃത്വത്തിലെ ‘അദൃശ്യ വനിത’: ആരാണ് മന്‍സൂറ ഖോജസ്‌തേ ബാഗേര്‍സദെ?..

Read Next

ആയത്തുല്ല ഖമേനയിയുടെ ഭാര്യയും മരിച്ചു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »