ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് ഒരുപാട് അനുഭവ സമ്പത്തും പക്വതയുള്ള ആളാണെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. സുധാകരനുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സുധാകരനും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്നം ആഭ്യന്തര കാര്യമെന്നും അത് സുധാകരന് തന്നെ തീരുമാനിക്കട്ടെയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

‘ജി സുധാകരന് മെമ്പര്‍ഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചു. സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞ കാര്യങ്ങളാണത്. സുധാകരന്റെ കാര്യങ്ങള്‍ സുധാകര നാണ് തീരുമാനിക്കേണ്ടത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇപ്പോഴും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും’ കെസി വേണുഗോപാല്‍ പറഞ്ഞു.
‘ഇനി എന്ത് വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അപ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും. സാങ്കല്പിക ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ജി സുധാകരന് പക്വതയുള്ള നേതാവാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ സ്നേഹിക്കുന്ന നേതാവാണ്. സീറ്റ് നിഷേധം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മത്സരിപ്പിക്കണോ എന്ന് ആലോചിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജന പിന്തുണയുള്ള നേതാവാണ് ജി സുധാകരനെന്നും’ കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ഉമ്മന്‍ചാണ്ടി – പിണറായി വിജയന് ഭരണങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള പത്രപരസ്യ ത്തിനെതിരെയും കെ സി വേണുഗോപാല്‍ രംഗത്തെത്തി. സര്‍ക്കാര്‍ പൊതുപണം ദുരുപയോഗം ചെയ്യുക യാണ്. തകര്‍ന്ന പ്രതിച്ഛായ നന്നാക്കാനാണ് ഈ ധൂര്‍ത്ത്. സീരിയലില്‍ പോലും ജനങ്ങളെ തെറ്റിദ്ധരി പ്പിക്കുന്ന പരസ്യമാണുള്ളത്. തെറ്റായ കാര്യങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ദൂര്ത്തിന് ജനം മറുപടി നല്‍കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
