പശ്ചിമേഷ്യന്‍ സംഘര്‍ഷം: പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ; വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.


ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.

ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായി രുന്നു. വില വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബെയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 030 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും ഉയര്‍ന്നു.

ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് എല്‍പിജി സിലിണ്ടിറിന്റെ വിലയി ല്‍ 28 രൂപ മുതല്‍ 31 രൂപവരെ വിലവര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും.


Read Previous

ഇസ്രായേലിന് നേരെ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നതായി റിപ്പോർട്ട്; ‘യുദ്ധക്കുറ്റമെന്ന്’ ഇസ്രായേൽ സൈന്യം; ക്ലസ്റ്റർ ബോംബ്‌” അന്താരാഷ്ട്ര ഉടമ്പടിയിൽ ഇറാനോ ഇസ്രായേലോ ഒപ്പുവെച്ചിട്ടില്ല, ആര് ആരെ കുറ്റപെടുത്തും

Read Next

മിസൈൽ-ഡ്രോൺ ഭീഷണി: നിയന്ത്രണങ്ങളോടെ ദുബായ് വിമാനത്താവളം പ്രവർത്തനസജ്ജം; യാത്രക്കാർക്ക് കർശന നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »