ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം ഏഴാം ദിവസവും സ്തംഭനാവസ്ഥയിൽ തുടരുന്നു. ഖത്തർ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ച വാണിജ്യ വിമാന സർവീസുകൾക്ക് പകരമായി, യൂറോപ്പിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് പ്രത്യേക ‘റീപാട്രിയേഷൻ’ (Repatriation) വിമാനങ്ങൾ ശനിയാഴ്ച മുതൽ ആരംഭിക്കും.

ലണ്ടൻ, പാരീസ്, മാഡ്രിഡ്, റോം, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വിമാനങ്ങൾ അയക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം മേഖല നേരിടുന്ന ഏറ്റവും വലിയ യാത്രാ തടസ്സമാണിത്. ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് ഉൾപ്പെടെയുള്ള പ്രധാന ഗൾഫ് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും യുദ്ധം സാരമായി ബാധിച്ചു.
വ്യോമപാതകൾ അടച്ചതോടെ വിമാനങ്ങൾ ദീർഘദൂര പാതകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരായി രിക്കുകയാണ്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തുകയും ചെയ്തു. ഇന്ധന വില: യുദ്ധം കാരണം വിമാന ഇന്ധന വില (Jet Fuel) കുതിച്ചുയ രുകയാണ്. അമേരിക്കൻ വിമാനക്കമ്പനികളായ ഡെൽറ്റ ഉൾപ്പെടെയുള്ളവർക്ക് ഈ വർഷം 5.8 ബില്യൺ ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
എയർ കാനഡ തങ്ങളുടെ ടൊറന്റോ-ടെൽ അവീവ് വിമാനങ്ങൾ മെയ് 2 വരെ റദ്ദാക്കി.യുദ്ധം അവസാനിപ്പിക്കാൻ വിവിധ രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഇറാനോട് ‘നിരു പാധിക കീഴടങ്ങൽ’ ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ചർച്ചകളെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഇത് ആഗോള സാമ്പത്തിക വിപണികളിലും ഊർജ്ജ വിതരണത്തിലും വലിയ ആശങ്കയുണ്ടാക്കുന്നു.
