ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. സൗദി പ്രതി രോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കിയാണ് ശനിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്:

തെക്കുകിഴക്കൻ മേഖലയിലുള്ള ഷൈബ ഓയിൽ ഫീൽഡിലേക്ക് നീങ്ങുകയായിരുന്ന 14 ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു. ഇതേ മേഖലയെ ലക്ഷ്യമിട്ട മറ്റ് 6 ഡ്രോണുകളും തകർത്തു. റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഒരു ഡ്രോൺ തകർത്തു. റിയാദിന്റെ വടക്കുകിഴക്ക്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലും പ്രതിരോധ സേന ഡ്രോണുകൾ വെടിവെച്ചിട്ടു.
അൽ-ഖർജ് പ്രിൻസ് സുൽത്താൻ എയർ ബേസ്: അതീവ സുരക്ഷയുള്ള ഈ സൈനിക താവളത്തിന് നേരെ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചു.
വെള്ളിയാഴ്ച അൽ-ഖർജ് ലക്ഷ്യമിട്ടെത്തിയ രണ്ട് ക്രൂയിസ് മിസൈലുകളും സൈന്യം തകർത്തിരുന്നു.
യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ആക്രമണം ഉണ്ടായതോടെ മേഖലയിൽ പൂർണ്ണമായ യുദ്ധസമാന സാഹചര്യം നിലനിൽക്കുകയാണ്. സഖ്യകക്ഷി കളുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വ്യോമാതിർത്തികൾ അടച്ചതും മിസൈൽ ഭീഷണിയും കാരണം ഗൾഫ് രാജ്യങ്ങളിലൂടെയുള്ള വ്യോമ ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും വിവിധ ഗൾഫ് രാജ്യങ്ങൾ തകർത്തു കഴിഞ്ഞു.
