Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്


കാഠ്മണ്ഡു: നേപ്പാള്‍ പൊതു തെരഞ്ഞെടുപ്പില്‍ ജെന്‍ സി നേതാവും മുന്‍ റാപ്പറുമായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി (ആര്‍എസ്പി) ചരിത്ര ഭൂരിപക്ഷം നേടിയാണ് ഭരണം കയ്യാളാന്‍ ഒരുങ്ങുന്നത്. നേപ്പാളിനെ പിടിച്ചുകുലു ക്കിയ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ജാപ്പ 5 മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( യുഎംഎല്‍) നേതാവും മുന്‍ പ്രധാനമന്ത്രിയു മായ കെ പി ശര്‍മ ഒലിയെ ആര്‍എസ്പി നേതാവായ ബാലേന്ദ്ര ഷാ അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബാലേന്‍ എന്നറിയപ്പെടുന്ന, 35 കാരനായ ബാലേന്ദ്ര മുന്‍ റാപ്പര്‍ ഗായകനും ടെലിവിഷന്‍ താരവുമാണ്.

രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടി നേതാവ് ബാലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയ‍ർമാനായ കെ പി ശ‍ർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്. ബാലേൻ പുതിയ പ്രധാനമന്ത്രിയായേക്കും. ഹിമാലയൻ രാജ്യത്തിന്റെ ആദ്യത്തെ മാധേസി പ്രധാനമന്ത്രിയും നേപ്പാളിന്റെ പാർലമെന്ററി ചരിത്രത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരിക്കും ബാലേന്ദ്ര ഷാ.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ച 138 സീറ്റുകളിൽ 107 എണ്ണത്തിലും ആർ‌എസ്‌പി വിജയിച്ചു. കാഠ്മണ്ഡു താഴ്‌വരയിലെ മൂന്ന് ജില്ലകളിലെ 15 മണ്ഡലങ്ങളും ആർഎസ്പി തൂത്തുവാരി. രണ്ടാം സ്ഥാനത്തുള്ള നേപ്പാളി കോൺഗ്രസ് (എൻസി) പാർട്ടിക്ക് വെറും 15 സീറ്റുകൾ മാത്രമാണ് നേടാനായത്. മൂന്ന് സീറ്റുകളിൽ നേപ്പാളി കോൺഗ്രസ് പാർട്ടി ലീഡ് ചെയ്യുന്നു. സിപിഎൻ-യുഎംഎൽ ഏഴ് സീറ്റുകൾ മാത്രം നേടി. മൂന്നിടത്ത് മുന്നിലാണ്. നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി (എൻസിപി) ആറ് സീറ്റുകൾ നേടിയിട്ടുണ്ട്. ഒരു സീറ്റിൽ മുന്നിലാണ്.


Read Previous

ബഹ്‌റൈനിൽ മിസൈൽ-ഡ്രോൺ വർഷം: സർവ്വകലാശാലയ്ക്കും പ്ലാന്റിനും നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

Read Next

പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യക്കാരുടെ വൻ തിരിച്ചുവരവ്; ഒരാഴ്ചയ്ക്കിടെ മടങ്ങിയത് 52,000 പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »