Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യക്കാരുടെ വൻ തിരിച്ചുവരവ്; ഒരാഴ്ചയ്ക്കിടെ മടങ്ങിയത് 52,000 പേർ


ന്യൂഡല്‍ഹി: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ നിന്നും 52,000-ത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് മേഖലയില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിന് പിന്നാലെ മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവിലാണ് ആളുകള്‍ മടങ്ങിയെത്തിയത്. പ്രാദേശിക ഭരണകൂടങ്ങളും ഇന്ത്യന്‍ സര്‍ക്കാരുകളും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മേഖലയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.

ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളെ യാണ് ആശ്രയിച്ചത്. ബാക്കിയുള്ളവര്‍ വിദേശ എയര്‍ലൈനുകളിലെ പ്രത്യേക വിമാന സര്‍വിസുകളിലു മാണ് ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യയിലെ സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാ ന സര്‍വിസുകള്‍ ആരംഭിച്ചത്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷ യും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മേഖലയിലെ ഇന്ത്യന്‍ മിഷനുകള്‍ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ വ്യോമ പാതകള്‍ അടയ്ക്കാത്ത രാജ്യങ്ങളിലെ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയി ലേക്ക് മടങ്ങാന്‍ ശ്രമിക്കണം എന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരും അതാത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഇപ്പോഴുള്ള വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെ ടുത്തണം എന്നും വിദേശകാര്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കുന്നു. സഹായങ്ങള്‍ക്കായി എംബസികളിലെ ഹൈല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടാമെന്നും നിര്‍ദേശമുണ്ട്.


Read Previous

നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

Read Next

കുവൈത്ത് വ്യോമപാത അടച്ചു: സർവീസുകൾ സൗദിയിലെ അൽ-ഖൈസുമയിലേക്ക് മാറ്റി ജസീറ എയർവേയ്‌സ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »