ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്/കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രണ്ടാഴ്ച പിന്നിടുമ്പോൾ ഗൾഫ് മേഖല അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയിൽ. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ പത്ത് ദിവസങ്ങള്‍കിടെ മൂവായിരത്തോളം മിസൈലുകളും ഡ്രോ ണുകളുമാണ് വിക്ഷേപിക്കപ്പെട്ടത്. ആക്രമണങ്ങളിൽ ഇന്ത്യക്കാരനടക്കം നിരവധി പേർ കൊല്ലപ്പെടു കയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സൗദിയിൽ ആൾനാശം; റിയാദിന് നേരെ ഡ്രോൺ ആക്രമണം
സൗദി അറേബ്യയിലെ അൽ-ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ച് രണ്ട് ബംഗ്ലാദേശി പൗരന്മാര്‍ കൊല്ലപ്പെട്ടു. ഇവിടെ 12 പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഞായറാഴ്ച മാത്രം റിയാ ദിലെ നയതന്ത്ര കാര്യാലയത്തെ ലക്ഷ്യമിട്ടു വന്ന രണ്ട് ഡ്രോണുകൾ സൗദി പ്രതിരോധ സേന തകർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 33 ഡ്രോണുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ-മൽക്കി അറിയിച്ചു. ഷൈബ ഓയിൽ ഫീൽഡിന് നേരെ വന്ന ഡ്രോണും തകർത്തിട്ടുണ്ട്.
കുവൈത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് വീരമൃത്യു
കുവൈത്തിൽ ഡ്യൂട്ടിക്കിടെ രണ്ട് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല അൽ-ഷറ, മേജർ ഫഹദ് അൽ-മുജ്ജമദ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കുകളിൽ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായി. സുരക്ഷാ കാരണങ്ങളാൽ കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. ജസീറ എയർവേയ്സ് ഉൾപ്പെടെയുള്ള വിമാനങ്ങൾ സൗദിയിലെ അൽ-ഖൈസുമ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
ബഹ്‌റൈനിലും യുഎഇയിലും ശക്തമായ പ്രതിരോധം
ബഹ്‌റൈനിൽ മുഹറഖ് മേഖലയിലെ സർവകലാശാലാ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരു ഡീസലിനേഷൻ പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചു. 95 മിസൈലുകളും 164 ഡ്രോണുകളുമാണ് ബഹ്‌റൈൻ സേന ഇതുവരെ പ്രതിരോധിച്ചത്.
അതേസമയം, യുഎഇ ലക്ഷ്യമാക്കി വന്ന 1,400-ലധികം മിസൈലുകളും ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി യുഎഇ അറിയിച്ചു. ഞായറാഴ്ച മാത്രം 17 ബാലിസ്റ്റിക് മിസൈലുകളിൽ 16 എണ്ണവും യുഎഇ തകർത്തു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രകോപനരഹിതമായ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ജിസിസി
മേഖലയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളെ ജിസിസി സെക്രട്ടറി ജനറൽ ജാസ്സിം അൽബുദായിവി ശക്തമായി അപലപിച്ചു. പ്രാദേശികവും ആഗോളവുമായ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഇത്തരം നടപടികൾ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
