ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട്: ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്റെ മനസ് വേദനിച്ചതിനുള്ള കൂലിയാണ് ഇപ്പോള്‍ മന്ത്രി കെബി ഗണേഷ് കുമാറിന് കിട്ടുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു മെയിലിലൂടെ ഊരും പേരും ഇല്ലാതെ ഒരു പരാതി ലഭിച്ചപ്പോള്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട മുഖ്യമന്ത്രി ക്ലിഫ് ഹൗസിനോട് തൊട്ടടുത്ത് കിടക്കുന്ന കെബി ഗണേഷ് കുമാറിനെ എപ്പോഴാ ണ് അറസ്റ്റ് ചെയ്യുക?. ഗണേഷ് കുമാറിന്റെ രാജി മുഖ്യമന്ത്രി എപ്പോള്‍ ചോദിച്ചുവാങ്ങുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുമ്പോള്‍ അതില്‍ രാഷട്രീയമുണ്ടോയെ ന്നാണ് കേരളത്തിലെ പൊതു സമൂഹം ഇപ്പോള്‍ ചോദിക്കുന്നത്. ഗണേഷ് കുമാറിനെതിരെ ഭാര്യ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് മാധ്യമങ്ങളിലൂടെയല്ല, എല്ലാ സ്ത്രീകള്‍ക്കും വിശ്വാസ ത്തോടെ പരാതി പറയാന്‍ കഴിയുന്ന കണ്ട്രോള് റൂം നമ്പറില്‍ വിളിച്ചാണ്. അതില്‍ എന്ത് പരിഹാരം ഉണ്ടായി എന്ന് മുഖ്യമന്ത്രി പറയണം. പിന്നാലെ കേസില്‍ എസ്പി ഇടപെട്ടിട്ട് എന്ത് തീരുമാനമുണ്ടായെന്നും പറയണമെന്ന് രാഹുല്‍ പറഞ്ഞു.
മന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോപണം തെളിയിക്കുന്നത് അധികാര ത്തിന്റെ ദുര്‍വിനിയോഗമാണെന്നും രാഹുല്‍ പറഞ്ഞു. അതിജീവിത മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ട് എന്ത് നടപടിയുണ്ടായെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയും പൊലീസും മറുപടി പറയണം. അന്നേദിവസം ഉണ്ടായ സംഭവം എന്താണെന്ന് പറയേണ്ട ഉത്തരവാദിത്തം ഗണേഷ് കുമാറിനുണ്ട്. മന്ത്രി ചൂഷണം ചെയ്തതില്‍ എല്ലാവരും വിശ്വാസത്തോടെ കാണുന്ന ഒരു ബിംബം ഉണ്ടോ?. അദ്ദേഹത്തിന്റെ ഭാര്യയെ മന്ത്രിയുടെ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതില്‍ പൊലീസ് എന്ത് നടപടി എടുത്തുവെന്നും രാഹുല്‍ ചോദിച്ചു.
