Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കന്‍, ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ സുരക്ഷയൊരുക്കും’: പുതിയ വാഗ്ദാനവുമായി ഇറാന്‍


ടെഹ്റാന്‍: അമേരിക്കന്‍, ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന അറബ്, യൂറോപ്യന്‍ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിത പാത ഒരുക്കാമെന്ന വാഗ്ദാനവുമായി ഇറാന്‍. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ആണ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്.

ആഗോള തലത്തില്‍ എണ്ണ വ്യാപാരം പ്രതിസന്ധിയിലേക്ക് മാറുന്ന ഘട്ടത്തില്‍ നയതന്ത്ര സമ്മര്‍ദ്ദം ചെലുത്താനാണ് ഇതിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്. ലോകത്തെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചി ലൊന്നും കടന്നു പോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഈ പാതയില്‍ ഇറാന്റെ നിയന്ത്രണം കര്‍ശനമാക്കിയതോടെയാണ് പല രാജ്യങ്ങളും ഊര്‍ജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

അമേരിക്കയെയും ഇസ്രയേലിനെയും ആഗോള തലത്തില്‍ ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ഇറാന്‍ ഇതുവഴി പയറ്റുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഹോര്‍മുസിലെ പ്രശ്‌നത്തില്‍ പ്രതിസന്ധിയിലാണ്. നഗരങ്ങളില്‍ വാണിജ്യാവശ്യത്തിനുള്ള എല്‍പിജി വിതരണത്തില്‍ നിയന്ത്രണം വരുത്തിത്തുടങ്ങി യിരിക്കുകയാണ് ഇന്ത്യ.

ഇന്ത്യയുടെ പക്കല്‍ എല്‍പിജി സ്റ്റോക്ക് വളരെ കുറവാണ്. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു കിടന്നാല്‍ ഇന്ത്യയുടെ അടുക്കളകള്‍ പുകയില്ല. സമാനമായ പ്രതിസന്ധികള്‍ നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ അനുഭ വിക്കുന്നുണ്ട്. ഇതെല്ലാം അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായി മാറുമെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്.

എണ്ണക്കപ്പലുകളുടെ യാത്ര തടസപ്പെടുത്തി ആഗോള തലത്തില്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനാണ് ഇറാന്റെ നീക്കം. ഇതിനെ തങ്ങളുടെ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറാന്‍ കാണുന്നത്. എന്നാല്‍ ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന ആരോപണം ശക്തമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ഈ നീക്കത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടു ണ്ടെങ്കിലും അത് ആഭ്യന്തരമായി നിയമപരമാക്കിയിട്ടില്ല ഇറാന്‍. ഇക്കാരണത്താല്‍ തന്നെ രാജ്യാന്തര നിയമം തങ്ങള്‍ ലംഘിച്ചുവെന്ന് പറയാനാകില്ലെന്ന് ഇറാന്‍ വാദിക്കുന്നു.

അതേ സമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസപ്പെടുന്നത് തുടര്‍ന്നാല്‍ ലോകത്ത് വന്‍ ഊര്‍ജ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. നിലവില്‍ തന്നെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാര ലിന് 107 ഡോളറിന് മുകളിലേക്ക് കുതിച്ചതായി വിപണി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എണ്ണ ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങള്‍ വലിയ ആശങ്കയിലാണ്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയുടെ പ്രധാന പാതയാണിത്. ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണയുടെ വലിയൊരു ഭാഗം ഹോര്‍മുസ് കടലിടുക്കി ലൂടെയാണ് കടന്നു പോകുന്നത്. എന്നിരുന്നാലും ഇറാന്റെ പുതിയ ഉപാധി അംഗീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോ പ്രമുഖ അറബ് രാഷ്ട്രങ്ങളോ തയ്യാറായിട്ടില്ല.


Read Previous

റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാർക്ക് താങ്ങായി റിയാദ് കെഎംസിസി

Read Next

യുഎഇ പ്രതിരോധ കരുത്തിൽ; 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തകർത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »