ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: ദേശീയപാത66ന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദല്‍ ഉദ്ഘാടനവുമായി സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതിഷേധമായി ബദല്‍ ഉദ്ഘാടനം സംഘടിപ്പിച്ചത്.
എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോയും നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ദേശീയപാതയില്‍ റോഡ് ഷോയും സംഘടിപ്പിച്ചു. എംഎല്‍എമാരും ഇതില്‍ പങ്കെടുത്തു.
ദേശീയപാത ഒന്നാം റീച്ച് തലപ്പാടി- ചെങ്കള റീച്ചിന്റെ സമാന്തര ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വ്വഹിച്ചു. ദേശീയപാതയില്‍ കാസര്‍കോട് നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം. കൊച്ചിയില്‍ പ്രധാനമന്ത്രി എത്തും മുന്‍പായിരുന്നു സമാന്തര ഉദ്ഘാടനം.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ക്ഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും ചടങ്ങില്‍ നിന്ന് ഒഴിവായി. ചടങ്ങ് രാഷ്ട്രീയ പക്ഷപാതത്തിന്റെ വേദിയാക്കി മാറ്റിയെന്ന് എം വി ഗോവിന്ദന് പ്രതികരിച്ചത്.
