ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സലാല: ഒമാനിലെ തന്ത്രപ്രധാനമായ സലാല തുറമുഖത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങൾക്ക് (Fuel Storage Tanks) നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ സംഭരണികൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് തുറമുഖത്തെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ഇന്ധന സംഭരണികളിൽ ഒന്ന് തീപിടിച്ചെങ്കിലും സുരക്ഷാ സേനയും ഫയർ ഫോഴ്സും ഉടനടി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. സമീപത്തുള്ള മറ്റ് ടാങ്കുകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.
സംഭവത്തെത്തുടർന്ന് സലാല തുറമുഖത്തും പരിസരപ്രദേശങ്ങളിലും കടുത്ത സുരക്ഷാ നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താൻ ഒമാൻ സുരക്ഷാ ഏജൻസികൾ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണോ അതോ മറ്റ് അട്ടിമറി ശ്രമങ്ങളാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
സുരക്ഷാ പരിശോധനകൾക്കായി ചില മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തുറമുഖത്തിന്റെ പ്രധാന പ്രവർത്ത നങ്ങൾ തടസ്സപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പശ്ചിമേഷ്യ യിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളി ലൊന്നായ സലാല തുറമുഖത്തിന് നേരെയുണ്ടായ ഈ നീക്കം ആഗോളതലത്തിൽ തന്നെ ആശങ്ക യുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ
