ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍: സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുകു ന്ദനെ എഎന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിന്നാക്കക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനമാണ് ബിജെപി എന്നാണ് മുകുന്ദന്‍ പ്രതികരിച്ചത്.

സിപിഐ പുറത്താക്കിയതിനു ശേഷം മുകുന്ദന്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാ കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് കിട്ടാതെ വന്നതോടെ ബിജെപിയില്‍ ചേരുകയായിരുന്നു. നാട്ടികയില്‍ സി സി മുകുന്ദന് പകരം മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് സി സി മുകുന്ദന്‍ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമര്‍ശിച്ച മുകുന്ദന്‍, പണം പിരിച്ചു നല്‍കാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്നായി രുന്നു കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് കൈവിട്ടതോടെയാണ് സി സി മുകുന്ദനെ കൂട്ടാന്‍ ബിജെപി തീരുമാനിച്ചത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സിപിഐ മുന്‍ നേതാവും വൈക്കം മുന്‍ എംഎല്‍ എയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്.
നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുകുന്ദന്‍ മത്സരിക്കുമെന്നാണ് സൂചന. ബിജെപിയുടെ വോട്ടുകള്‍ക്ക് പുറമെ, നിലവിലെ എംഎല്‍എയായിരുന്ന സ്വാധീനത്തില്‍ മുകുന്ദന്‍ നേടുന്ന വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. പട്ടികജാതി സംവരണമണ്ഡലമായ നാട്ടിക, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്.
