ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെഹ്റാൻ/ജറുസലേം: ഇറാനിലെ അതീവ സുപ്രധാന പദവികൾ വഹിക്കുന്ന രണ്ട് ഉന്നത നേതാക്കളെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്റെ സുരക്ഷാ മേധാവിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (SNSC) സെക്രട്ടറിയുമായ അലി ലാരിജാനി, ബാസിജ് സേന കമാൻഡർ ഗോലാമ്റെസ സോലൈമാനി എന്നിവർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയത്.

മാർച്ച് 16 രാത്രി ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്ര മണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. ബാസിജ് കമാൻഡർ സോലൈമാനിയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി സെയ്ദ് കരീഷിയും ഒരു താൽക്കാലിക ടെന്റിൽ വെച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെഹ്റാൻ കൂടാതെ ഷിറാസ്, തബ്രിസ് എന്നിവിടങ്ങളിലെ ഡ്രോൺ-മിസൈൽ സംഭരണശാലകളും ഇസ്രായേൽ തകർത്തിട്ടുണ്ട്
തങ്ങളുടെ ഉന്നത നേതാക്കളുടെ മരണവാർത്തയോ ഇസ്രായേലിന്റെ അവകാശവാദങ്ങളോ ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അലി ലാരിജാനിയുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിൽ ഒരു പുതിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട നാവികരെ അനുസ്മരിച്ചുകൊണ്ടുള്ള ഈ കുറിപ്പ് ലാരിജാനി ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവായി ഇറാൻ അനുകൂല കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ സംഭവത്തെ നിരീക്ഷകർ കാണുന്നത്. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
