Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംഘർഷങ്ങളുടെ കനൽവഴികളിലൂടെ ഒരു ഈദുൽ ഫിതർ: പ്രതീക്ഷ കൈവിടാതെ പ്രവാസം, മലയാളമിത്രം ഓണ്‍ലൈന്‍ പ്രേഷകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍


റിയാദ് : ഗൾഫ് മേഖലയിൽ പുകയുന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കും നടുവിലേക്ക് വീണ്ടും ഒരു ഈദുൽ ഫിതർ കൂടി എത്തിയിരിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയിലൂടെ നേടിയെടുത്ത ആത്മനിയന്ത്രണവും ക്ഷമയും കൈമുതലാക്കി, സമാധാനത്തിന്റെ പുലരിക്കായി കാത്തിരിക്കുക യാണ് പ്രവാസലോകം. എന്നാൽ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും മേൽ പശ്ചിമേഷ്യയിലെ അശാന്തിയുടെ കരിനിഴൽ വീണുകിടക്കുന്നു.

നാടും വീടും വിട്ട് മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്ന ഓരോ പ്രവാസിക്കും പെരുന്നാൾ എന്നത് കൂട്ടായ്മയുടെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ്. എന്നാൽ ജി സി സിയിലും സമീപ രാജ്യങ്ങളിലും തുടരുന്ന മാനുഷിക പ്രതിസന്ധികൾ ഈ പെരുന്നാൾ കാലത്ത് ലോകമെമ്പാടുമുള്ള വിശ്വാസികളെപ്പോലെ തന്നെ ഗൾഫ് മലയാളികളെയും ഏറെ വേദനിപ്പിക്കുന്നുണ്ട്.യുദ്ധകൊടുതിയിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി നെട്ടോട്ടമോടുന്ന കുഞ്ഞുങ്ങളും അമ്മമാരും സഹോദരി സഹാദരന്മാരും അവരുടെ തകർന്നടിഞ്ഞ സ്വപ്നങ്ങളും പ്രതീക്ഷകളും ഓരോ പ്രവാസിയുടെയും ആഘോഷങ്ങളിൽ വലിയൊരു കുറവ് വരുത്തുന്നു. പലയിടങ്ങളിലും ആഘോഷങ്ങൾ പ്രാർത്ഥനക ളിലേക്കും ലാളിത്യത്തിലേക്കും വഴിമാറിയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ രാജ്യത്തെ സ്വദേശിയെന്നോ പ്രവാസിയെന്നോ വേർതിരിവില്ലാതെ സംരക്ഷിക്കുന്ന ഭരണാധികാരികൾ ജീവൻ നൽകി നമ്മെ സംരക്ഷിക്കുന്ന സൈനികർ എന്നും നമ്മുടെ അഭിമാനമാവുകയാണ്.

മേഖലയിലെ സംഘർഷങ്ങൾ കേവലം വൈകാരികം മാത്രമല്ല, അത് ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സുരക്ഷിതത്വത്തെയും ബാധിക്കുന്നുണ്ട്. എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും ചരക്കുനീക്കത്തിലെ തടസ്സ ങ്ങളും പ്രവാസികളുടെ ജീവിതച്ചെലവിനെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ആഡംബരങ്ങൾ ഒഴിവാക്കി, കരുതലിന്റെയും പങ്കുവെക്കലിന്റെയും വഴിയെ പോകാനാണ് പ്രവാസി സമൂഹം തീരുമാനിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ പങ്കുചേരുന്നതാണ് യഥാർത്ഥ ഈദ് എന്ന തിരിച്ചറിവ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് പുതിയൊരു അർത്ഥം നൽകട്ടെ.

“വിശ്വാസി വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്, അത് പരസ്പരം താങ്ങു നൽകുന്നു” എന്ന പ്രവാചക വചനം മുറുകെ പിടിക്കേണ്ട കാലമാണിത്. യുദ്ധവും സംഘർഷങ്ങളും ലോകത്തിന് ഒന്നും നൽകു ന്നില്ലെന്ന സത്യം തിരിച്ചറിയുന്ന വേളയിൽ, ഈദുൽ ഫിതർ സമാധാനത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കമിടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതിർത്തികൾക്കും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും അപ്പുറം മാനവികത ജയിക്കുന്ന ഒരു ലോകത്തെ കുറിച്ച് നമുക്ക് സ്വപ്നം കാണാം.

ഈ സംഘർഷങ്ങൾ അവസാനിക്കുമെന്നും, ലോകത്തെവിടെയും ഭയമില്ലാതെ മനുഷ്യർക്ക് ജീവിക്കാനാകുമെന്നുമുള്ള ശുഭപ്രതീക്ഷയോടെ നമുക്ക് ഈ പെരുന്നാളിനെ വരവേൽക്കാം.എല്ലാ പ്രിയ സുഹുർത്തുക്കൾക്കും മലയാളമിത്രം ഓൺലൈൻ വായനകാർക്കും എൻറെ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.


Read Previous

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല; ട്വന്റി ട്വന്റി പ്രതിസന്ധിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »