റിയാദിൽ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു


റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വരും മണിക്കൂറുക ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

6 മണി മുതൽ വൈകുന്നേരം 6 മണി വരെ കനത്ത ജാഗ്രത പാലിക്കണം.ഇടിമിന്നലോടു കൂടിയ കനത്ത മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയും കാരണം കാഴ്ചപരിധി (Visibility) ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

താഴ്ന്ന പ്രദേശങ്ങളിലും താഴ്വരകളിലും (വാദി) വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ അവിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വെള്ള ക്കെട്ടുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കാൻ പ്രവാസികളടക്കമുള്ള താമസക്കാരോട് ഭരണകൂടം അഭ്യർത്ഥിച്ചു.


Read Previous

ഇറാനിയൻ ആക്രമണങ്ങൾക്കെതിരായ യുഎൻ പ്രമേയം: സ്വാഗതം ചെയ്ത് സൗദി അറേബ്യ

Read Next

ഹുമയൂണ്‍ കബീറും ഒവൈസിയും കൈകോര്‍ക്കുന്നു; മമതയുടെ മുസ്ലീം വോട്ട് ബാങ്കിന് ഭീഷണി?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »