ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കിയതിനെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ ഈ തീരുമാനം നിർണ്ണായകമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ പ്രമേയം. ഇറാനിയൻ നീക്കങ്ങൾ ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും, ഇത് മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറാകണ മെന്നും സൗദി അറേബ്യ വീണ്ടും ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര വേദികളിൽ ഇത്തരം ശക്തമായ നിലപാടുകൾ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് ഈ പ്രമേയം കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
