ജി7 ഉച്ചകോടിക്കിടെ സൗദി-കാനഡ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി


സെർനി: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും കാനഡയുടെ വിദേശ കാര്യ മന്ത്രി അനിതാ ആനന്ദും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ വോർ ഡി സെർനിയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും പ്രത്യേക ചർച്ച നടത്തിയത്.

സൗദിയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും കൂടിക്കാഴ്ചയിൽ ഊന്നൽ നൽകി. പ്രാദേശികവും അന്തർദേശീയവു മായ പ്രധാന വിഷയങ്ങൾക്കൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു.

ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ജി7 കൂട്ടായ്മയുമായുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ഇരുവരും സംസാരിച്ചു. നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പൊതു താൽപ്പര്യ മുള്ള വിഷയങ്ങളിൽ സംയുക്തമായി പ്രവർത്തിക്കുന്നതിനും ഇരുരാജ്യങ്ങളും സന്നദ്ധത അറിയിച്ചു.


Read Previous

സൗദി-ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ധാരണ

Read Next

യുഎഇക്ക് നേരെ വൻ വ്യോമാക്രമണം: 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും പ്രതിരോധ സേന തകർത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »