ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വോ ഡി സെർണി: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവൻസ് ബാരോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ വോ ഡി സെർണി (Vaux-de-Cernay) മേഖലയിൽ നടക്കുന്ന ജി7 (G7) മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.

സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനും കൂടിക്കാഴ്ചയിൽ ധാരണയായി .കൂടികാഴ്ചയില്‍ മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സമാധാനം പുനഃ സ്ഥാപിക്കാനുള്ള ശ്രമങ്ങളും മന്ത്രിമാർ വിലയിരുത്തി.ആഗോള സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിലും അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കുന്നതിലും ജി7 രാജ്യങ്ങളുമായുള്ള സൗദിയുടെ സഹകരണം ചർച്ചയായി.
ഊർജ്ജം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ചു. സൌദിഅറേബ്യ ജി7 അംഗരാജ്യമല്ലെങ്കിലും, ആഗോള വിഷയങ്ങളിൽ സൗദി അറേബ്യയ്ക്കുള്ള നിർണ്ണായക സ്വാധീനം കണക്കിലെടുത്താണ് പ്രിൻസ് ഫൈസൽ ബിൻ ഫർഹാനെ ഈ ഉന്നതതല യോഗത്തിലേക്ക് ക്ഷണിച്ചത്. മേഖലയിലെ സ്ഥിരതയ്ക്കും ആഗോള വളർച്ചയ്ക്കും ഫ്രാൻസുമായുള്ള സൗദിയുടെ പങ്കാളിത്തം വലിയ പ്രാധാന്യമർഹിക്കുന്നു.
