ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കോവിഡിന് ശേഷമുള്ള പ്രതിസന്ധികളെക്കാൾ സങ്കീർണ്ണമായ വെല്ലുവിളികളാണ് നിലവിൽ ആഗോള വിതരണ ശൃംഖല നേരിടുന്നതെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ-ജദ്ദാൻ. എന്നാൽ, ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിലും കൃത്യമായ ദീർഘകാല തന്ത്രങ്ങളിലൂടെയും പ്രതിരോധശേഷി യിലൂടെയും സൗദി അറേബ്യ നിക്ഷേപകരുടെ പ്രധാന ആകർഷണകേന്ദ്രമായി മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി അമേരിക്കയിലെ മിയാമിയിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (FII) പ്രയോറിറ്റി’ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ രാജ്യങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നത് സാമ്പത്തിക പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളുടെ ഈ ഐക്യം പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള വിപണിയിൽ വിശ്വാസ്യത ഉറപ്പാക്കുന്നതിനും കാരണമായിട്ടുണ്ട്.
ആഗോള ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുന്നതിൽ സൗദി അറേബ്യയുടെ നിക്ഷേപങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തെ ‘കിഴക്ക്-പടിഞ്ഞാറ്’ (East-West) പൈപ്പ് ലൈൻ ഇതിന് ഉത്തമ ഉദാഹരണമാണ്. ഇത്തരം ദീർഘകാല പദ്ധതികകൾ ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളെ നിയന്ത്രിക്കാൻ രാജ്യത്തെ പ്രാപ്തമാക്കുന്നു.
വെറുമൊരു പ്രതിരോധം എന്നതിലുപരി, ‘പ്രതിരോധശേഷി’ (Resilience) എന്നത് സൗദിയുടെ സുസ്ഥിരമായ ഒരു തന്ത്രമായി മാറിയിരിക്കുകയാണ്. വ്യക്തമായ കാഴ്ചപ്പാടും സാമ്പത്തിക ഭദ്രതയുമുള്ള രാജ്യങ്ങളിലേക്ക് നിക്ഷേപകർ സ്വാഭാവികമായും ആകർഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരും വർഷങ്ങളിലും നിക്ഷേപ സൗഹൃദമായ ഈ നയം തുടരുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്.
