മണല്‍ക്കാറ്റുകളെ മെരുക്കി സൗദി അറേബ്യ; പൊടിക്കാറ്റുകളില്‍ 51% കുറവ്, ഗ്രീന്‍ സൗദി സംരംഭം ചരിത്ര വിജയം.


പരിസ്ഥിതി സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി സൗദി അറേബ്യ. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പൊടിക്കാറ്റുകളുടെയും മണൽക്കാറ്റുകളുടെയും എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 51 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ (NCM) റിപ്പോർട്ട് പുറത്തുവിട്ടത്

കിഴക്കൻ പ്രവിശ്യ (Eastern Province), വടക്കൻ അതിർത്തികൾ (Northern Borders), മധ്യ മേഖലകൾ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റുകൾ ഏറ്റവും കൂടുതൽ കുറഞ്ഞത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ച ‘സൗദി ഗ്രീൻ ഇനീഷ്യേറ്റീവ്’ (SGI) പദ്ധതിയുടെ ഭാഗമായുള്ള വനവൽക്കരണവും മണ്ണ് സംരക്ഷണവുമാണ് ഈ നേട്ടത്തിന് പിന്നിൽ.

രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചതും മരുഭൂമി വൽക്കരണത്തിനെതിരെ യുള്ള ശക്തമായ നടപടികളും അന്തരീക്ഷവായുവി ന്റെ ഗുണനിലവാരം വർദ്ധിപ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യയുടെ കിഴക്കൻ, വടക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ 80% മുതൽ 100% വരെയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘വിഷൻ 2030’-ന്റെ ഭാഗമായുള്ള ഇത്തരം പരിസ്ഥിതി സൗഹൃദ നടപടികൾ പശ്ചി മേഷ്യൻ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്


Read Previous

ഇറാനുമായി കരാറില്ലാത്ത പിന്മാറ്റം: ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്; ഊർജ്ജ വിപണിയിൽ ഇറാന്റെ ആധിപത്യത്തിന് സാധ്യത

Read Next

വീണ്ടും വിവാഹവേദിയായി ലേക് ഷോര്‍ ആശുപത്രി; ചികിത്സയിലുള്ള യുവതിയെ താലി ചാര്‍ത്തി വരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »