ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്


വാഷിങ്ടൺ: ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ മോശമായും അവിവേകത്തോടെയും ഇറാനെ നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്നാണ് ട്രംപ് സമൂ​ഹമാധ്യമത്തിൽ കുറിച്ചത്.

സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനിലെ നിരവധി സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് പറയുന്ന ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ദൃശ്യവും ഡോണൾഡ് ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ എപ്പോഴാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനു മേൽ നരകം പെയ്തിറങ്ങു മെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കുറിപ്പ് പുറത്തു വിട്ടിരിക്കുന്നത്.


Read Previous

ഇറാൻ്റെ മണ്ണില്‍ അമേരിക്കയുടെ മിന്നല്‍ നീക്കം; കാണാതായ വ്യോമസേനാംഗത്തെ വീണ്ടെടുത്തു, സ്ഥിരീകരിച്ച് ട്രംപ്

Read Next

‘വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കണം, ലോകമെങ്ങും സമാധാനം പുലരട്ടെ’; മാർപാപ്പയുടെ ആദ്യ ഈസ്റ്റര്‍ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »