കാര്യവട്ടത്തെ പരിശോധനയിൽ കുടുങ്ങി; പിടിയിലായത് ഹാഷിഷ് ഓയിലും എംഡിഎംഎയും കഞ്ചാവുമായി


കഴക്കൂട്ടം: തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പേരൂർക്കട തോപ്പിൽ നഗർ സ്വദേശി അൻഷാദ് (27) ആണ് എക്സൈസിന്‍റെ പിടിയിലായത്.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കാര്യവട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ 11.62 ഗ്രാം എംഡിഎംഎ, 32.85 ഗ്രാം ഹാഷിഷ് ഓയിൽ, 37 ഗ്രാമിലേറെ കഞ്ചാവ് എന്നിവയുമായാണ് ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ഓഫീസർ സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ സെബാസ്റ്റ്യൻ, പ്രബോധ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹിമലത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് – ആർപിഎഫ് സംയുക്ത പരിശോധനയിൽ വ്യവസായിക അളവിലുള്ള 31 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കടവനാട് സ്വദേശികളായ രാഹുൽ(26 വയസ്), സുബീഷ്(26 വയസ്) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ അജു.പി.ഷാജിയും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയത്.


Read Previous

സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു, ക്രിസ്ത്യന്‍ വോട്ടു ബാങ്ക് രൂപീകരിക്കാന്‍ ഞങ്ങളില്ല: ബിഷപ്പ് ജോസഫ് പാംപ്ലാനി

Read Next

‘ഇത് പതറാതെ നിൽക്കേണ്ട സമയം, ലുലുവിൽ ശമ്പളം കുറയ്ക്കില്ല’ ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കുമെന്ന് യൂസഫലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »