“കാരുണ്യത്തിന്റെ കൈകോർക്കൽ; റിയാദില്‍ ഓള്‍ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു.”


റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഓള്‍ ഇന്ത്യാ സ്റ്റിയറിംഗ് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സേവന താല്പര്യവും വിളിച്ചോതുന്നതായിരുന്നു സംഘാടനം.

സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സൗദി-ഇന്ത്യൻ സൗഹൃദത്തിന്റെ അടയാളമാണെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു.

ക്യാമ്പിൽ രക്തം നൽകാനായി ഏകദേശം 1000-ഓളം സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്തത് സംഘാടകരെയും ആരോഗ്യ മന്ത്രാലയ അധികൃതരെയും അത്ഭുതപ്പെടുത്തി. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പ്, പ്രവാസ ലോകത്തെ സേവന സന്നദ്ധതയുടെ ഉത്തമ ഉദാഹരണമായി മാറി.


Read Previous

ഐ.സി.എഫ് റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ പങ്കാളികളായി.

Read Next

സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി അമേരിക്കയുടെ പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »