ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: “രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി ഐ.സി.എഫ് (ICF) സുലൈ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായി. റിയാദ് പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് വാരാന്ത്യ അവധി ദിനത്തിലാണ് ക്യാമ്പ് ഒരുക്കിയത്.

സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേർ സന്നദ്ധസേവനത്തിന് മുന്നോട്ടുവന്നത് ക്യാമ്പിന് ഊർജ്ജമായി. ഐ.സി.എഫ് ഡിവിഷൻ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പരിപാടിയുടെ ഭാഗമായി. ഡിവിഷനിലെ വിവിധ യൂണിറ്റ് പ്രതിനിധികളും ആർ.എസ്.സി (RSC) സുലൈ അംഗങ്ങളും ക്യാമ്പിൽ സംബന്ധിച്ചു.
ഐ.സി.എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത്, അഷ്റഫ് ബാഖവി, അസീസ്, സഫീർ, അബ്ദുൽ ഖാദർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സംഘാടനമെന്ന് ഭാരവാഹികൾ അറിയിച്ചു.
