വഴക്ക് സംസാരിച്ചു തീർക്കുന്നതിനിടെ മുതിർന്നവർ തമ്മിൽ ഏറ്റുമുട്ടി; യുവതിക്കും മകനും പരിക്ക്, പൊലീസ് കേസെടുത്തു


വർക്കല: കുട്ടികൾ തമ്മിലുണ്ടായ നിസ്സാര തർക്കത്തെച്ചൊല്ലി മുതിർന്നവർ തമ്മിൽ കയ്യാങ്കളി. വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് ഷൈഫയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയൽവാസികളായ റജീനയും ഭർത്താവും ചേർന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്. തർക്കം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയിൽ ആരോപിക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഷൈഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള ചെറിയ തർക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശം.


Read Previous

സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി അമേരിക്കയുടെ പ്രഖ്യാപനം

Read Next

ബ്രോഷറിന് 5.54 കോടി രൂപ, കത്തിന് ഒരു കോടി…; നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി, സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കണക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »