നാല് പതിറ്റാണ്ടിന്റെ സേവന നിറവിൽ ഉസ്മാൻ ഒട്ടുമ്മൽ നാട്ടിലേക്ക്; ജുബൈലിൽ സ്നേഹസംഗമം


ജുബൈൽ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ പൊതുപ്രവർത്തകനും ജുബൈൽ മലയാളി സമാജം ഭാരവാഹിയുമായ ഉസ്മാൻ ഒട്ടുമ്മലിന് സമാജം ഊഷ്മളമായ യാത്രയയപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും അദ്ദേഹം നൽകിയ നിസ്വാർത്ഥമായ സംഭാവനകളെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.

സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുഖ്യ രക്ഷാധികാരി മൂസ അറക്കൽ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലുൾപ്പെടെ ജുബൈലിലെ പ്രവാസി സമൂഹത്തിന് ഉസ്മാൻ ഒട്ടുമ്മൽ നൽകിയ കരുതലും സേവനങ്ങളും വലിയ മാതൃകയാണെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു. സമാജത്തിന് അദ്ദേഹം എന്നും ഒരു വഴികാട്ടിയായിരിക്കുമെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ പറഞ്ഞു.

ഉസ്മാൻ ഒട്ടുമ്മലിനെ ബൈജു അഞ്ചൽ പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരികളായ മൂസ അറക്കൽ, നസറുദ്ദീൻ പുനലൂർ, പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ, ട്രഷറർ സന്തോഷ്, മുബാറക് ഷാജഹാൻ എന്നിവർ ചേർന്ന് സമാജത്തിന്റെ സ്നേഹോപഹാരം (മോമെന്റോ) കൈമാറി.

റിയാസ് ബഷീർ (കെ.എം.സി.സി), ഹമീദ് പയോള്ളി, ഡോ. ജൗഷീദ് (പ്രവാസി വെൽഫെയർ), ഉമ്മർ സഖാഫി മുർക്കനാട്, ജലീൽ കൊടുവള്ളി (ഐ.സി.എഫ്), സുധീർ (നവോദയ & സവ ആലപ്പുഴ), റൗഫ് (മലയാളി ന്യൂസ് മീഡിയ), സജീർ (കിംസ് ഹോസ്പിറ്റൽ), ഷജീർ തച്ചൻപ്പാറ (ജുബൈൽ എഫ്‌സി), സമാജം ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജു തുടങ്ങിയവർ ആശംസകൾ നേർന്നു.

യാത്രയയപ്പിന് ഉസ്മാൻ ഒട്ടുമ്മൽ മറുപടി പ്രസംഗം നടത്തി. മുബാറക് ഷാജഹാൻ പരിപാടി നിയന്ത്രിച്ചു. ഷഫീഖ് താനൂർ, ഗിരീഷ്, ഹാരിസ്, ഷൈല കുമാർ തുടങ്ങി നിരവധി പ്രവർത്തകർ ചടങ്ങിന് നേതൃത്വം നൽകി. ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദി രേഖപ്പെടുത്തി.


Read Previous

‘ഐസക്ക് സാറെ വല്ലാതെ തള്ളരുത്‌, വെട്ടിത്തിളങ്ങുന്ന ബോർഡ് സ്‌കൂളിനു മുൻപിൽ വെച്ചത് കൊണ്ടു കാര്യമില്ല’

Read Next

ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക്; യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »