ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ കാലാവധി നീട്ടുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള ഉപരോധവും സൈനിക നീക്കങ്ങളും ശക്തമാക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന.

ഇറാൻ ആണവായുധങ്ങൾ കൈവശപ്പെടുത്തുന്നത് തടയാനും മേഖലയിലെ ഭീഷണി അവസാനി പ്പിക്കാനും നിലവിലെ സൈനിക-സാമ്പത്തിക സമ്മർദ്ദം തുടരണമെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. വെടിനിർത്തൽ നീട്ടുന്നത് ഇറാനെ കൂടുതൽ ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും, അതിനാൽ അത്തരമൊരു നീക്കത്തിന് താൻ തയ്യാറല്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും അണിനിരത്തിക്കൊണ്ട് ഉപരോധം കടുപ്പിക്കുന്നതിനിടെ വന്ന ഈ പ്രസ്താവന മേഖലയിലെ സമാധാന ചർച്ചകൾക്ക് തിരിച്ചടിയായേക്കും. ഇറാൻ്റെ ഭാഗത്തുനിന്ന് ഇതിനോടുള്ള പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
