ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ്, ഖസീം, ഹായിൽ എന്നീ പ്രവിശ്യകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മഴ അൽ-ജൗഫ്, തബൂക്ക് തുടങ്ങിയ വടക്കൻ മേഖലകളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.

മഴയോടൊപ്പം ശക്തമായ കാറ്റ് വീശാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
ബഹ, അസീർ, ജസാൻ എന്നിവിടങ്ങളിൽ മിതമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധി ക്കണം. ചെങ്കടലിലും അറബിക്കടലിലും കാറ്റ് ശക്തമാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ള തിനാൽ തീരദേശവാസികൾക്കും കടലിൽ പോകുന്നവർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും താമസിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്ക ണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
