ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പൊലിഞ്ഞ ജീവനുകളിൽ ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉപജീവനത്തിനായി ജോലി ചെയ്യുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഒഐസിസി നേതാക്കൾ ആവശ്യപ്പെട്ടു. പടക്ക നിർമ്മാണ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ജാഗ്രത കാട്ടണമെന്ന് ജില്ലാ പ്രസിഡന്റ് നാസർ വലപ്പാട്, ജനറൽ സെക്രട്ടറി സോണി പാറക്കൽ, ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു
#kerala#india#riyadh#saudiarabia#gcc#malayalamithram#മലയാളമിത്രം#കേരളം#ഇന്ത്യ#യൂറോപ്പ്#അമേരിക്ക#Thrissur#OICC#OICCRiyadh#ThrissurFireworks#NewsUpdates#MalayalamNews#SaudiExpats#KeralaGovernment#EmergencyAid#FireAccident#ThrissurPooram#BreakingNews#MalaysianCommunity#GlobalNews
