ഇറാൻ-യുഎസ് സംഘർഷം: കരുതൽ ധനലഭ്യത ഉറപ്പാക്കാൻ അമേരിക്കയുടെ സഹായം തേടി യുഎഇ


ദുബായ്: മേഖലയിൽ ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഉണ്ടായേ ക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഹായം തേടി യുഎഇ. യുദ്ധം എണ്ണസമ്പന്നമായ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചാൽ കരുതൽ ധനലഭ്യത ഉറപ്പാക്കുന്നതിനായി അമേരിക്കയുമായി ചർച്ചകൾ ആരംഭിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലിമ, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ എന്നിവരുമായി ‘കറൻസി സ്വാപ്പ് ലൈൻ’ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. യുദ്ധം മൂലം വിദേശ കരുതൽ ശേഖരം കുറയുകയും നിക്ഷേപകരുടെ വിശ്വാസം തകരുകയും ചെയ്യുന്നത് തടയാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുന്നത് ഡോളർ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയും യുഎഇ പങ്കുവെച്ചു. ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള രാജ്യത്തിന്റെ പദവി നിലനിർത്താനാണ് ഈ മുൻകരുതൽ നടപടികൾ.


Read Previous

അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം, എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു; വാതിലുകള്‍ പൊട്ടിത്തെറിച്ചു

Read Next

സൗദി സമ്പദ്‌വ്യവസ്ഥ സുരക്ഷിതം; ആഗോള പ്രതിസന്ധികളെ മറികടക്കാൻ ‘വിഷൻ 2030’ കരുത്തായെന്ന് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »