ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ആഗോളതലത്തിലുണ്ടായ യുദ്ധങ്ങളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും പ്രത്യാഘാത ങ്ങളെ അതിജീവിക്കുന്നതിൽ സൗദി അറേബ്യ മറ്റു രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അമേരിക്കൻ വെബ്സൈറ്റായ ‘സെമഫോർ’. പത്ത് വർഷം മുമ്പ് തുടക്കം കുറിച്ച സൗദി വിഷൻ 2030 പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സൗദി സമ്പദ്വ്യവസ്ഥയെ എണ്ണയെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് വൈവിധ്യവൽക്കരിക്കാൻ വിഷൻ 2030-ലൂടെ സാധിച്ചു. ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുണ്ടായ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിര തകൾ പല വികസിത രാജ്യങ്ങളെയും ബാധിച്ചപ്പോഴും, മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ സൗദിക്ക് ആഘാതം കുറയ്ക്കാൻ സാധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എണ്ണയിതര വരുമാനവും വൈവിധ്യവൽക്കരണവും രാജ്യത്തിന് രക്ഷയായി. പ്രതിസന്ധികളെ മറികടക്കുന്നതിൽ സൗദി മാതൃകയെന്ന് സെമഫോർ വെബ്സൈറ്റ്. റിപ്പോര്‍ട്ട് പറയുന്നു
