സൗദി സമ്പദ്‌വ്യവസ്ഥ സുരക്ഷിതം; ആഗോള പ്രതിസന്ധികളെ മറികടക്കാൻ ‘വിഷൻ 2030’ കരുത്തായെന്ന് റിപ്പോർട്ട്


റിയാദ്: ആഗോളതലത്തിലുണ്ടായ യുദ്ധങ്ങളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും പ്രത്യാഘാത ങ്ങളെ അതിജീവിക്കുന്നതിൽ സൗദി അറേബ്യ മറ്റു രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അമേരിക്കൻ വെബ്‌സൈറ്റായ ‘സെമഫോർ’. പത്ത് വർഷം മുമ്പ് തുടക്കം കുറിച്ച സൗദി വിഷൻ 2030 പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സൗദി സമ്പദ്‌വ്യവസ്ഥയെ എണ്ണയെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് വൈവിധ്യവൽക്കരിക്കാൻ വിഷൻ 2030-ലൂടെ സാധിച്ചു. ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുണ്ടായ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിര തകൾ പല വികസിത രാജ്യങ്ങളെയും ബാധിച്ചപ്പോഴും, മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ സൗദിക്ക് ആഘാതം കുറയ്ക്കാൻ സാധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എണ്ണയിതര വരുമാനവും വൈവിധ്യവൽക്കരണവും രാജ്യത്തിന് രക്ഷയായി. പ്രതിസന്ധികളെ മറികടക്കുന്നതിൽ സൗദി മാതൃകയെന്ന് സെമഫോർ വെബ്‌സൈറ്റ്. റിപ്പോര്‍ട്ട്‌ പറയുന്നു


Read Previous

ഇറാൻ-യുഎസ് സംഘർഷം: കരുതൽ ധനലഭ്യത ഉറപ്പാക്കാൻ അമേരിക്കയുടെ സഹായം തേടി യുഎഇ

Read Next

റിയാദിന്റെ മുഖച്ഛായ മാറും ‘ഖിദ്ദിയ ഹൈ-സ്പീഡ് ട്രെയിൻ’; നിർമ്മാണ നടപടികൾക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »