ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: 36 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ , ബത്ഹ ബി യൂണിറ്റ് അംഗം വി.ശശികുമാറിന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. 1990 ൽ സൗദിയിലെത്തിയ ശശികുമാർ റിയാദിലും ദമാമിലുമായി വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 17 വർഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്തു വരികയായിരുന്നു .

ബത്ഹ ലൂഹ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ: അജിത് ഖാൻ അധ്യക്ഷനായി. കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് , രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ , സുരേന്ദ്രൻ കൂട്ടായി , കേളി സെക്രട്ടറി സുനിൽ കുമാർ , പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് , ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി , വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ , റഫീഖ് ചാലിയം , കേന്ദ്രകമ്മറ്റി അംഗം ബിജു തായമ്പത്ത് , കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷഫീഖ് അങ്ങാടിപ്പുറം , ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി മോഹൻദാസ് , മർഗ്ഗബ് രക്ഷാധികാരിസമിതി സെക്രട്ടറി അനിൽ അറക്കൽ , ബത്ഹ ഏരിയ പ്രസിഡന്റ് ഫക്രുദീൻ , ട്രഷറർ സലിം മടവൂർ ,ഏരിയ ജോയിന്റ് സെക്രട്ടറി രാജേഷ് ചാലിയാർ . ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ദീപ രാജൻ ,ഉമ്മർ , രാജേഷ് കാടപ്പടി , സൗബീഷ് , സുധീഷ് തറോൽ , ബിജു ഉള്ളാട്ടിൽ , ധനേഷ് , ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു യശോധരൻ , റിംഷാദ് , സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാഷിഖ് വലപ്പാട് യൂണിറ്റ് അംഗങ്ങളായ സമദ് അരീക്കോട് , പ്രവീൺ ശശികുമാർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ജയകുമാർ പുഴക്കൽ സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി ജയകുമാർ പുഴക്കൽ സ്വാഗതവും,
ശശികുമാർ നന്ദിയും പറഞ്ഞു.
