ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: മൈതാനത്തെ ആവേശം പോരാട്ടവീര്യമാക്കി മാറ്റിയ മുപ്പത്തിനാലാമത് സിബിഎസ്ഇ സോണൽ അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അൽ ആലിയ ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിന് കിരീടത്തിളക്കം. ഏപ്രിൽ 26-ന് നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ അൽ യാസ്മിൻ സ്കൂളിനെ മുട്ടുകുത്തിച്ചാണ് ആലിയയുടെ കുട്ടികൾ വിജയകിരീടം ചൂടിയത്. ഈ ഉജ്ജ്വല വിജയത്തോടെ ജുബൈലിൽ അരങ്ങേറുന്ന ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിൽ റിയാദിന്റെ പ്രതിനിധികളായി അൽ ആലിയ ടീം പന്തുതട്ടും.

പരിശീലകൻ ആത്തിഫ് ബുഖാരിയുടെ തന്ത്രപരമായ നീക്കങ്ങളും കായികാധ്യാപകരായ മുഹമ്മദ് സിറാജ്, ആദർശ് എന്നിവരുടെ ക്രിയാത്മകമായ ഇടപെടലുകളും ടീമിന് കരുത്തേകി. സ്പോർട്സ് അക്കാദമി ചീഫ് കോഡിനേറ്റർ മുഹമ്മദ് ഷാനിഫിന്റെ സജീവമായ പിന്തുണയും സ്കൂൾ മാനേജ്‌മെന്റിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും വിജയത്തിന് പിന്നിലെ ചാലകശക്തിയായി.
പ്രിൻസിപ്പാൾ കവിത ലത കതിരേശൻ, സൂപ്പർവൈസർ ശ്രീകാന്ത് രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും രക്ഷകർത്താക്കളും ചേർന്ന് വിജയികൾക്ക് ഗംഭീരമായ അഭിനന്ദനങ്ങൾ അറിയിച്ചു. അൽ ആലിയ സ്പോർട്സ് അക്കാദമിയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി ഈ വിജയം മാറിയിരിക്കുകയാണ്.
