വി.വി. പ്രകാശ്: ആദർശശുദ്ധിയുള്ള രാഷ്ട്രീയത്തിന്റെ പ്രകാശം; റിയാദിൽ അനുസ്മരണ സംഗമം


റിയാദ്: ആദർശശുദ്ധി കൈമുതലാക്കി രാഷ്ട്രീയ ഭൂമികയിൽ പ്രകാശം പരത്തിയ വിസ്മയമായിരുന്നു വി.വി. പ്രകാശ് എന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്റും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന അദ്ദേഹത്തിന്റെ സ്മരണ പുതുക്കാൻ റിയാദിലെ ഓ ഐ സി സി ആസ്ഥാനമായ സബർമതിയിലാണ് അനുസ്മരണ സംഗമം നടന്നത്.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലീം കളക്കര യോഗം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും വ്യക്തിബന്ധങ്ങളിൽ വലിയ ലാളിത്യം പുലർത്തിയ നേതാവായിരുന്നു പ്രകാശെന്ന് അദ്ദേഹം അനുസ്മരിച്ചു. സൈനുദ്ധീൻ വെട്ടത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് സ്വാഗതവും ട്രഷറർ ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സുരേഷ് ശങ്കർ, ബാലുക്കുട്ടൻ, അമീർ പട്ടണത്‌ ,ശിഹാബ് കൊട്ടൂക്കാട്, ഉമ്മർ കോഴിക്കോട്, അലി ആലുവ , ബഷീർ കോട്ടക്കൽ , ഷമീർ വണ്ടൂർ , ബാബു നിലമ്പൂർ , മൊയ്‌ദു പാലക്കാട്, സൈനുദ്ധീൻ പാലക്കാട്‌, സന്തോഷ്, മുജീബ് പെരിന്തൽമണ്ണ തുടങ്ങിയവർ സംസാരിച്ചു.

പൊതുപ്രവർത്തന രംഗത്തെ മൂല്യച്യുതികൾക്കിടയിൽ വി.വി. പ്രകാശിനെപ്പോലുള്ളവരുടെ ഓർമ്മകൾ വരുംതലമുറയ്ക്ക് വലിയ വഴികാട്ടിയാണെന്ന് യോഗം വിലയിരുത്തി.


Read Previous

മരുഭൂമിയിൽ മലയാളക്കരുത്ത്; ഡബ്ല്യുഎംഎഫ് മിഡിൽ ഈസ്റ്റ് റീജിയൻ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

Read Next

സിബിഎസ്ഇ സോണൽ അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: സുവർണ്ണ കിരീടം ‘അൽ ആലിയ’യ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »